Breaking News

ഒന്നര മാസം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ കിട്ടി; ഹരിതകർമ്മസേനക്ക് നന്ദി പറഞ്ഞ് വീട്ടമ്മ

എടപ്പാൾ : ഒന്നര മാസം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ വീട്ടമ്മ. ഹരിതകർമ്മസേനയുടെ സത്യസന്ധമായ ഇടപെടലിൽ മോതിരം അതിന്റെ യഥാർത്ഥ അവകാശിയുടെ വിരലുകളിൽ തിരികെ എത്തുകയായിരുന്നു.

എടപ്പാൾ പഞ്ചായത്ത്‌ പതിനെട്ടാം വാർഡിൽ അയിലക്കോട് പരുവിങ്ങൽ സയ്യിദ് കുട്ടിയുടെ ഭാര്യ ഉമ്മുട്ടിയുടെ അരപ്പവൻ മൂല്യമുള്ള മോതിരമാണ് കാണാതായത്. നഷ്ടപ്പെട്ട ഉടനെ വീടും, പരിസരവും അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

ഒടുവിൽ അടുക്കളയിൽ നിന്നും മറ്റുമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്ന പ്രവർത്തകരുടെ കയ്യിൽ കിട്ടിയ മോതിരം അവർ ഉടമയെ ഏൽപ്പിക്കുകയായിരുന്നു.

അടുക്കളയോട് ചേർന്ന് അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനക്ക് നൽകാനായി സൂക്ഷിക്കാറുണ്ടായിരുന്നു. കവറുകളിൽ മാലിന്യം നിറക്കുന്നതിനിടെ അബദ്ധത്തിൽ ഊരി വീണതാകാം എന്നാണ് കരുതുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …