Breaking News

News Desk

16 കാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡർക്ക് 7 വർഷം തടവ്; കേരളത്തിൽ ആദ്യം

തിരുവനന്തപുരം: 16 കാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡർക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. ചിറയിൻകീഴ് ആനത്തലവട്ടം എൽ.പി.എസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ഇത്തരത്തിലൊരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ …

Read More »

വിദേശ വ്യാപാരത്തില്‍ റെക്കോർഡ് നേട്ടവുമായി യുഎഇ; കൈവരിച്ചത് 17% വർദ്ധനവ്

ദുബായ്: വിദേശ വ്യാപാരത്തിൽ റെക്കോർഡിട്ട് യു.എ.ഇ. രാജ്യത്തിന്‍റെ വിദേശ വ്യാപാരം കഴിഞ്ഞ വർഷം 17 ശതമാനം വർദ്ധിച്ചു. ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം വിദേശ വ്യാപാരത്തിൽ യുഎഇ കൈവരിച്ച നേട്ടങ്ങൾ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. കഴിഞ്ഞ വർഷം യുഎഇയുടെ വിദേശ വ്യാപാരം 22 ട്രില്യൺ ദിർഹമായിരുന്നു …

Read More »

പരസ്യത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ ചവിട്ടി; അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനം

ബോളിവുഡ് താരം അക്ഷയ് കുമാറിനും അദ്ദേഹത്തിന്‍റെ പുതിയ പരസ്യത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഖത്തർ എയർവേയ്സിന് വേണ്ടി അഭിനയിച്ച പരസ്യമാണ് താരത്തെ കുഴപ്പത്തിലാക്കിയത്. പരസ്യത്തിൽ ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാ​ഗത്ത് അക്ഷയ് കുമാർ ചവിട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഖത്തർ എയർവേയ്സിന്‍റെ പരസ്യം പോസ്റ്റ് ചെയ്തത്. നടിമാരായ ദിഷ പഠാണി, നോറ ഫത്തേഹി, മൗനി റോയ്, സോനം …

Read More »

ഐഎന്‍എസ് വിക്രാന്തില്‍ ആദ്യമായി പറന്നിറങ്ങി തേജസും മിഗ് 29കെയും; ചരിത്ര നേട്ടത്തിൽ നേവി

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി തേജസും, മിഗ് -29 കെയും ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റാണ് തേജസ്. മിഗ്-29കെ റഷ്യൻ നിർമിത യുദ്ധവിമാനമാണ്. കപ്പലിൽ യുദ്ധവിമാനങ്ങൾ ഇറക്കാനുള്ള പരീക്ഷണത്തിന്‍റെ ഭാഗമായാണ് രണ്ട് വിമാനങ്ങളും ലാൻഡ് ചെയ്തത്. ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ പൈലറ്റുമാർ ആദ്യമായി യുദ്ധവിമാനങ്ങൾ ഇറക്കുമ്പോൾ, ഇന്ത്യൻ നാവികസേന ആത്മനിർഭർ ഭാരതിന്‍റെ പുതിയ നാഴികക്കല്ല് പിന്നിടുകയാണെന്ന് നാവികസേന പ്രസ്താവനയിൽ …

Read More »

വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ: ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫ് പാർലമെന്‍ററി യോഗത്തിൽ കെ.ബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത വരുത്തുന്ന രീതിയിലാകരുത് വിമർശനങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇന്നത്തെ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുത്തിരുന്നില്ല. ഗണേഷിന്‍റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് നടത്തിയ വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ രോക്ഷാകുലനാക്കിയത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് …

Read More »

തലമുറകളായി തണലേകിയ മരത്തെ അവർ ചേർത്തുപിടിച്ചു; മരമുത്തശ്ശിക്ക് ചികിത്സ നൽകി വിദ്യാലയം

പന്തളം : വർഷങ്ങളായി സ്കൂൾ മുറ്റത്ത് തണലും തണുപ്പും നൽകി നിൽക്കുന്ന മാവ് മുത്തശ്ശിക്കായി ആയുർവേദ ഔഷധ കൂട്ടിന്റെ വൃക്ഷചികിത്സ നടത്തി അധ്യാപകരും, വിദ്യാർത്ഥികളും. 100 വർഷത്തോളം പഴക്കമുള്ള കശുമാവിനാണ് ചികിത്സ നൽകുന്നത്. ജില്ലയിൽ തന്നെ ഇത് ആദ്യമാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു. മങ്കുഴി ഗവ. എൽ.പി സ്കൂൾ പരിസരത്തെ മാവിനെ വൃക്ഷ വൈദ്യനായ ബിനു വാഴൂരാണ് ചികിത്സിച്ചത്. അധ്യാപകനായ വിജയകുമാർ ഇഞ്ചിത്താനം, പരിസ്ഥിതി പ്രവർത്തകനായ ഗോപകുമാർ കങ്ങഴ എന്നിവർ …

Read More »

മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; പകരം യു.ഷറഫലി

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മേഴ്സിക്കുട്ടൻ. പ്രസിഡന്‍റിനൊപ്പം സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. കായിക മന്ത്രി രാജി സ്വീകരിച്ചു. പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയെ പ്രഖ്യാപിച്ചു. സ്പോർട്സ് കൗൺസിലിൽ ഏറെ നാളായി നിലനിൽക്കുന്ന ആഭ്യന്തര തർക്കത്തെ തുടർന്ന് മേഴ്സിക്കുട്ടന്‍റെ രാജി സർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്സിക്കുട്ടനെ മാറ്റാൻ തീരുമാനിച്ചത്. സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളായ …

Read More »

കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസണെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ നായകനുമായ സഞ്ജു കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കും. സഞ്ജു ഒരു ദേശീയ ഐക്കണാണെന്നും അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ സ്പോർട്സിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ …

Read More »

സിറ്റിയ്ക്കെതിരായ സാമ്പത്തിക നിയമ ലംഘനാരോപണം; അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കും

മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റർ സിറ്റി സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം. ആരോപണങ്ങൾ ഒരു സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിറ്റി പറഞ്ഞു. കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച ലീഗിന്‍റെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. ലീഗിന്‍റെ നിയമങ്ങൾ അനുസരിച്ച്, ക്ലബ്ബിന്‍റെ സ്പോൺസർഷിപ്പ്, വരുമാനം, ബന്ധപ്പെട്ട കക്ഷികൾ, ചെലവുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ക്ലബ് നൽകേണ്ടതുണ്ട്. പ്രതിഫലത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും …

Read More »

‘അരവിന്ദ് കെജ്‌രിവാൾ ഗ്വാളിയറിൽ ചാട്ട് വിൽക്കുന്നു’; അപരൻ വൈറൽ

ഗ്വാളിയർ: മറ്റൊരാളോട് രൂപസാദൃശ്യമുള്ള വ്യക്തികളെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. സെലിബ്രിറ്റികളുടെ അപരന്മാരാണെങ്കിൽ അവര്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക ശ്രദ്ധ നേടും. ഐശ്വര്യ റായ് ബച്ചൻ, മാധുരി ദീക്ഷിത്, ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെ അപരൻമാരുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്. ഇപ്പോൾ, ഒരു ചാട്ട് വിൽപ്പനക്കാരന്‍റെ വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് സാദൃശ്യമുള്ള ഒരാളാണ് മധ്യപ്രദേശിലെ ഗ്വാളിയറിൽ ചാട്ട് വിൽക്കുന്നത്. വിശാൽ ശർമ്മ എന്ന വ്ളോഗറാണ് വീഡിയോ …

Read More »