സാന്‍റിയാഗോ: ചിലിയെ ഭീതിയിലാഴ്ത്തി കാട്ടുതീ പടരുന്നു. തീപിടുത്തത്തിൽ ഇതുവരെ 24 പേർ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാട്ടുതീയിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റു. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ കാട്ടുതീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. രാജ്യം കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വനമേഖലകളിലും കൃഷിയിടങ്ങളിലുമാണ് കാട്ടുതീ പടരുന്നത്. കാട്ടുതീ എത്രയും വേഗം അണയ്ക്കാൻ അന്താരാഷ്ട്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. തീ അണയ്ക്കാൻ കൂടുതൽ വിമാനങ്ങളും …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദത്തെടുത്ത കുട്ടിയെ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ദത്തെടുത്ത കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളാണ് സമിതിക്ക് മുന്നിൽ ഹാജരായത്. ദത്ത് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകിയിരുന്നു. കുട്ടിയെ ആരുടെ സംരക്ഷണയിൽ വിടണമെന്നത് സമിതി തീരുമാനിക്കും. വർഷങ്ങളായി കുട്ടികളില്ലാത്തതിനാലാണ് ദത്തെടുത്തതെന്നും അതിൽ ഇടനിലക്കാരില്ലെന്നുമാണ് കുട്ടിയെ ദത്തെടുത്തയാൾ അവകാശപ്പെടുന്നത്. …
Read More »എറണാകുളത്ത് രണ്ട് കണ്ടെയ്‌നര്‍ ചീഞ്ഞതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി
കൊച്ചി: എറണാകുളം മരടിൽ രണ്ട് കണ്ടെയ്നർ അഴുകിയ മത്സ്യം പിടികൂടി. ആദ്യ കണ്ടെയ്നർ തുറന്നപ്പോൾ പുഴുവരിച്ച മത്സ്യമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് അഴുകിയതും പുഴുനിറഞ്ഞതുമായ മത്സ്യം കണ്ടെത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്നാണ് വിവരം. ആദ്യ കണ്ടെയ്നറിലെ മത്സ്യത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മത്സ്യം ഉടൻ നശിപ്പിക്കാൻ തൃപ്പൂണിത്തുറയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യം മുഴുവൻ പുഴു അരിച്ചിരിക്കുന്നതിനാൽ ഇവിടെ നിന്ന് ശക്തമായ …
Read More »സി.യു.ഇ.ടി പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകില്ലെന്ന് യുജിസി
ന്യൂഡല്‍ഹി: ദേശീയ ബിരുദ പൊതുപരീക്ഷയുടെ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് യു.ജി.സി ചെയർമാൻ എം.ജഗദീഷ് കുമാർ. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 450ൽ നിന്ന് 1,000 ആയി ഉയർത്തും. പരീക്ഷാ കേന്ദ്രങ്ങൾ അറിയിക്കുന്നതിലെ കാലതാമസം, സാങ്കേതിക തകരാറുകൾ, ചോദ്യപേപ്പറുകൾ അപ്ലോഡ് ചെയ്യുന്നതിലെ താമസം എന്നിവ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ ഉയർന്നതാണ് ഈ പ്രഖ്യാപനത്തിന് പിന്നിലെ കാരണം. നിലവിലെ രീതികൾ 2023 സി.യു.ഇ.ടി പരീക്ഷയിലും തുടരുമെന്നും …
Read More »പൈപ്പ് വെള്ളം മുടങ്ങി; സ്വന്തമായി കിണർ നിർമിച്ച് സഹോദരങ്ങൾ
കരിങ്ങനാട്: കുടിവെള്ളം ലഭിക്കുന്നതിൽ തടസ്സം ഉണ്ടായതിനെ തുടർന്ന് സ്വന്തമായി കിണർ കുഴിച്ച് സഹോദരങ്ങൾ. നാട്ടുകാർക്ക് ശർക്കര പാനീയം വച്ചു നൽകിയാണ് കുടുംബം സന്തോഷം പങ്കുവെച്ചത്. വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കരിങ്ങനാട് കുണ്ട് താമസിക്കുന്ന തയ്യൽ തൊഴിലാളി വട്ടക്കര ഹരിദാസിന്റെ മക്കളായ വിപിൻ ദാസും, സുബിൻ ദാസുമാണ് പൈപ്പ് വെള്ളം മുടങ്ങി ശുദ്ധജലം കിട്ടാതായതോടെ സ്വന്തമായി കിണർ കുഴിക്കാൻ തീരുമാനിച്ചത്. ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ പിതാവ് കാണുന്നത് കിണർ …
Read More »അഡ്വ. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജി; നിയമന ഉത്തരവിറക്കി കേന്ദ്രം
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിക്ടോറിയ ഗൗരിയടക്കം 13 ജഡ്ജിമാരെ വിവിധ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരാക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്രം നിയമന ഉത്തരവിറക്കിയത്. അതേസമയം, വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശയെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അഭിഭാഷക വിക്ടോറിയ ഗൗരിയടക്കം അഞ്ച് പേരെ മദ്രാസ് …
Read More »ഇന്ധന സെസ്; നിയമസഭയ്ക്ക് മുന്നിൽ വാഹനം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വാഹനം കത്തിച്ചു. നിയമസഭയ്ക്ക് മുന്നിൽ വച്ച് ബൈക്ക് കത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ നിയമസഭയ്ക്ക് മുന്നിലെ റോഡ് ഉപരോധിച്ചു. ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. …
Read More »പരിമിതമായ നികുതി വർദ്ധന മാത്രം; ന്യായീകരിച്ച് ധനമന്ത്രി
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിമിതമായ നികുതി വർദ്ധനവ് മാത്രമാണ് നടപ്പാക്കിയതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. യു.ഡി.എഫ് 17 തവണയാണ് ഇന്ധന നികുതി കൂട്ടിയത്. പ്രതിപക്ഷം ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം നടത്തുകയാണ്. നാല് എം.എൽ.എമാർ സഭയുടെ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, …
Read More »ലോക്‌സഭ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണം; ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്‍റും തിരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. തങ്ങളുടെ പരിമിതികൾ മനസിലാക്കുന്നുവെന്നും നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസുമാരായ …
Read More »ട്വിറ്ററിനെ കരകയറ്റുകയെന്ന ദൗത്യത്തിൽ വെല്ലുവിളികൾ വലുതായിരുന്നു: ഇലോൺ മസ്‌ക്
സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ വളരെ കഠിനമായിരുന്നുവെന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക്. ടെസ്ല, സ്പേസ് എക്സ് എന്നിവയിലെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റുകയെന്ന ദൗത്യം കൂടെ തനിക്കുള്ളതിനാൽ വെല്ലുവിളികൾ വളരെ വലുതായിരുന്നുവെന്നും മസ്ക് പറഞ്ഞു. പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും മസ്ക് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പറഞ്ഞു. ഒക്ടോബറിൽ ട്വിറ്ററിനെ വാങ്ങാനുള്ള 44 ബില്യൺ യുഎസ് ഡോളറിന്‍റെ കരാർ അവസാനിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ വരുമാനം …
Read More »