ലണ്ടൻ : നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ഫോറസ്റ്റ് ഗംപ് തന്റെ പ്രണയിനിയുമായി പിരിഞ്ഞത് മുതൽ ചെറുതായി ഓടാൻ ശ്രമിക്കുന്നതും, രണ്ട് വർഷത്തെ തുടർച്ചയായ പരിശ്രമത്തിലൂടെ ജീവിതം തന്നെ മാറ്റിയെടുക്കുന്നതുമാണ് ലോകസിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ വിന്റോസ്റ്റൺ ഗ്രൂമിന്റെ ഫോറസ്റ്റ് ഗംപിന്റെ ഇതിവൃത്തം. ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും ഫോറസ്റ്റ് ഗംപ് ആവാൻ ശ്രമിച്ച് വിജയിച്ച, ഇംഗ്ലണ്ടിൽ നിന്നുള്ള റോബ് പോപ് എന്ന യുവാവാണ് മാധ്യമശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ അമ്മ നൽകിയ ഉപദേശം …
Read More »ഗവേഷണ പ്രബന്ധ വിവാദം; ചിന്തയുടെ ഗൈഡിനോട് വിശദീകരണം തേടി സര്‍വകലാശാല
തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദത്തിൽ ചിന്താ ജെറോമിന്‍റെ ഗൈഡ് ഡോ. പി.പി അജയകുമാറിനോട് വിശദീകരണം തേടി സർവകലാശാല. പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ വൈസ് ചാൻസലർ ബുധനാഴ്ച മടങ്ങിയെത്തിയാലുടൻ തീരുമാനമെടുക്കും. ചിന്തയുടെ പ്രബന്ധവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഗവർണർ വി.സിക്ക് കൈമാറുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. വി.സി സ്ഥലത്തില്ലാത്തതിനാൽ രജിസ്ട്രാർ പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഗവേഷണ പ്രബന്ധത്തിന്‍റെ ഒരു ഭാഗം ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ പകർപ്പാണെന്ന് …
Read More »ബെംഗളൂരുവില്‍ ലഹരിമരുന്നു പിടിച്ചെടുത്തു; മലയാളികള്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍
ബെംഗളൂരു: 30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിൽ. പാലക്കാട് സ്വദേശികളായ എ.എച്ച് ഷാഹുൽ ഹമീദ് (32), മേഘാലയ സ്വദേശികളായ പ്രശാന്ത് (29), സിദ്ധാന്ത് ബോര്‍ദോലി (19) എന്നിവരാണ് അറസ്റ്റിലായത്. 219 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, 100 ഗ്രാം എം.ഡി.എം.എ., 15 ലഹരിഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിതരണക്കാരനിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഭക്ഷണ വിതരണക്കാരുടെ …
Read More »കോളേജ് ഹോസ്റ്റലിൽ 17-കാരി മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ പരാതി
ബെംഗളൂരു: റായ്ച്ചൂരിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ. ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ കോളേജ് പ്രിൻസിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കൾ ലിംഗസാഗുരു പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി അവർ പറഞ്ഞു. പ്രിൻസിപ്പൽ പതിവായി പെൺകുട്ടിയെ വിളിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ചയാണ് ബന്ധുക്കൾ കോളേജിനു മുന്നിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ …
Read More »‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി
ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജന ജീവിതം സുഗമമാക്കാൻ ‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേ ഭാരത് ട്രെയിനിന്‍റെ വിജയത്തിനു ശേഷം, ലോകോത്തര നിലവാരമുള്ള ഒരു പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത് വന്ദേ മെട്രോ ആയിരിക്കും. അത്തരം ട്രെയിനുകളെ യൂറോപ്പിൽ ‘റീജിയണൽ ട്രാൻസ്’ എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി …
Read More »സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍; പുത്തന്‍ യന്ത്രവുമായി കാര്‍ഷിക സര്‍വകലാശാല
തൃശ്ശൂര്‍: ഒരേസമയം നടാനും വളമിടാനുമുള്ള സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍ യന്ത്രത്തിനുള്ള പേറ്റന്‍റ് നേടി കാർഷിക സർവകലാശാല. പേറ്റന്‍റ് ഓഫീസിൽ നിന്ന് 10 വർഷത്തേക്ക് സർവകലാശാലയ്ക്ക് ഡിസൈൻ രജിസ്ട്രേഷൻ ലഭിച്ചു. ചെടികൾ തമ്മിലുള്ള ദൂരവും ഈ മെഷീനിൽ ക്രമീകരിക്കാൻ കഴിയും. മണിക്കൂറിൽ ഇടയകലത്തില്‍ 10 സെന്‍റ് സ്ഥലത്ത് കൃഷിയിറക്കാം. കൂവരക്, എള്ള്, നെല്ല്, നിലക്കടല, ചോളം എന്നിങ്ങനെ വ്യത്യസ്ത വലുപ്പത്തിലുള്ള വിത്തുകൾ നടുന്നതിനും ഈ യന്ത്രം ഉപയോഗപ്രദമാകും. ഒരേ ആഴത്തിൽ …
Read More »ഓപ്പറേഷൻ ആഗ്; പിടിയിലായത് നൂറുകണക്കിന് ക്രിമിനലുകൾ
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത് നൂറുകണക്കിന് ഗുണ്ടകൾ. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് ഗുണ്ടകൾക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇന്നലെ രാത്രി സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്ട് പ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിലായിരുന്ന അനൂപ് ആന്‍റണി, അന്തർസംസ്ഥാന മോഷ്ടാവായ ജാഫർ എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 181 പേർ അറസ്റ്റിലായി. …
Read More »പി ടി ഉഷയുടേത് പഞ്ചായത്തുമായുള്ള ചർച്ചയിൽ പരിഹരിക്കേണ്ട വിഷയം; മന്ത്രി വി അബ്ദുറഹ്മാൻ
കോഴിക്കോട്: കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന ആരോപണം തള്ളി മന്ത്രി വി അബ്ദുറഹ്മാൻ. പി ടി ഉഷ ഉന്നയിക്കുന്നത് പഞ്ചായത്തുമായി ചർച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണ്. അല്ലാതെ ഡൽഹിയിൽ പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന് ഐഒഎ പ്രസിഡന്‍റ് പി ടി ഉഷ കഴിഞ്ഞ …
Read More »പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തതിൽ ക്രമക്കേടില്ല: ആരോഗ്യമന്ത്രി
പത്തനംതിട്ട: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതര പിഴവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുത്തു. സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിന്‍റെ അന്വേഷണം ഒരു ഭാഗം മാത്രമാണ്. ഇതോടൊപ്പം പൊലീസ് അന്വേഷണവും വേണം. കുട്ടിയുടെ വിശദാംശങ്ങളും അന്വേഷിക്കും. തുടരന്വേഷണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് …
Read More »കാട്ടാനകളെ വെടിവെക്കുമെന്ന ഡി.സി.സി. പ്രസിഡന്റിൻ്റെ പ്രസ്താവന ഗുരുതരം: വനംമന്ത്രി
കോഴിക്കോട്: കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്‍റ് സി.പി.മാത്യുവിൻ്റെ പ്രസ്താവന ഗുരതരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തനിക്ക് കാട്ടുകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. നിയമം കൈയിലെടുക്കണമെന്ന് ആഹ്വാനം ചെയ്യൂന്നതുപോലെയാണ് സി.പി. മാത്യുവിന്‍റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും കർണാടകയിലും വന കൊള്ളക്കാരായ ഷൂട്ടർമാരുമായി തനിക്ക് സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിഞ്ഞോ അറിയാതെയോ പറഞ്ഞതാണോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട …
Read More »