Breaking News

തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; സിഐക്ക് പരുക്ക്.

തിരുവനന്തപുരം ജില്ലയിൽ ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിനുനേരെ ആക്രമണം. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയവരെ നിയന്ത്രിക്കാനാണ് പൊലീസ് സിഐയും മൂന്നു പൊലീസുകാരും എത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർ മദ്യപിച്ചശേഷം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു ഇവിടെ.

ഇവരെ നിയന്ത്രിക്കുന്നതിനിടെ പിന്നിൽനിന്ന് എത്തിയ കുറച്ചുപേർ ചേർന്നു സിഐയെ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഫോര്‍ട്ട് സിഐ ജെ.രാകേഷിന് മര്‍ദനമേറ്റു. തലയ്ക്ക് പരുക്കേറ്റ സിഐയും മറ്റു രണ്ടു പൊലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …