Breaking News

നടിയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല; പള്ളിയോട സേവാസംഘം…

പള്ളിയോടത്തില്‍ ഷൂസിട്ട് കയറി ഫോട്ടോയെടുത്തത് നിയമലംഘനമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിമിഷയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് അറിവില്ലായ്മമൂലം സംഭവിച്ചതാണെന്നും, ആചാരങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ലെന്നും നിമിഷ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ കൂട്ടിച്ചേര്‍ത്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …