Breaking News

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ കൂടുതല്‍ വഴിത്തിരിവ്; ബലാത്സംഗം നടന്നിട്ടില്ലെന്ന് പോസ്റ്റ്മാര്‍ടെം റിപോര്‍ട്; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

രാജ്യതലസ്ഥാനത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. അതേസമയം ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പോസ്റ്റ്മാര്‍ടെം റിപോര്‍ട്ടിലുള്ളത്.

സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ചയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ പൊലീസ് രേഖകള്‍ പ്രകാരം: ഓഗസ്റ്റ് 26-ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന നിസാമുദ്ദീന്‍ എന്നയാള്‍ തൻരെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റം ഏറ്റു പറഞ്ഞു. മൃതദേഹം ഹരിയാനയിലെ ഫരീദാബാദില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു.

ന്യൂഡെല്‍ഹി പൊലീസ് ഈ വിവരം ഹരിയാന പൊലീസിന് കൈമാറി. 27ാം തീയതി ഫരീദാബാദിലെ സൂരജ് ഖുണ്ഡില്‍ നിന്നാണ് 21 കാരിയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയും താനും രഹസ്യമായി രജിസ്ട്ര‍ര്‍ വിവാഹം ചെയ്തവരാണെന്നും സംശയത്തിന്‍റെ പേരിലാണ് ഭാര്യയെ താന്‍ കഴുത്തറുത്തു

കൊന്നതെന്നും നിസാമുദ്ദീന്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. ഫരീദാബാദ് പൊലീസ് നിസാമുദ്ദീന്‍റെ അറസ്റ്റു രേഖപ്പെടുത്തി. എന്നാല്‍ മകളുടെ കൊലപാതകത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് യുവതിയുടെ അച്ഛന്‍റെ ആരോപണം. അതേസമയം മകള്‍ക്ക് ഇങ്ങനെയൊരു ഭര്‍ത്താവുള്ളതായി അറിയില്ലെന്ന് യുവതിയുടെ അച്ഛനമ്മമാര്‍ വ്യക്തമാക്കി.

യുവതിയെ കാണാതായതായി പരാതി ലഭിച്ച ഉടനെ അന്വഷിക്കാന്‍ പൊലീസ് തയ്യാറായില്ല എന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. യുവതി കൂട്ട ബലാത്സംഗത്തിനിരയായി എന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും പോസ്റ്റ്മോര്‍ടെം റിപോര്‍ടില്‍ ഇതിന് തെളിവുകളില്ലെന്നാണ് വിവരം. ശക്തമായ അടിയിലുണ്ടായ ക്ഷതമാണ് മരണകാരണമായി റിപോര്‍ടില്‍ പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …