മലപ്പുറം: മലപ്പുറം ജില്ലയിൽ നോറോ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കഴിഞ്ഞയാഴ്ച ഛർദ്ദി, വയറിളക്കം, ക്ഷീണം എന്നിവയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെടുകയും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച ആരോഗ്യവകുപ്പ് ഹോസ്റ്റലിലെത്തി മെഡിക്കൽ ക്യാമ്പ് നടത്തി. രോഗലക്ഷണങ്ങൾ കാണിച്ച കുട്ടികളുടെ രക്ത, മല …
Read More »അവധി അവസാനിച്ചു; ശബരിമലയിൽ നടവരവ് എണ്ണൽ പുനരാരംഭിച്ചു
പത്തനംതിട്ട: ഇടവേളക്ക് ശേഷം ശബരിമലയിലെ നടവരവ് എണ്ണൽ പുനരാരംഭിച്ചു. നാണയങ്ങൾ എണ്ണാൻ 520 ജീവനക്കാരെ ചുമതലപ്പെടുത്തി. ഏകദേശം 20 കോടി രൂപയുടെ നാണയം ഇനിയും എണ്ണാനുണ്ടെന്നാണ് കണക്ക്. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം കഴിഞ്ഞിട്ടും ലഭിച്ച നാണയങ്ങൾ പൂർണമായും എണ്ണിയിട്ടില്ല. കഴിഞ്ഞ മകരവിളക്ക് സീസണിലെ വരുമാനം 351 കോടിയാണ്. നാണയങ്ങൾ എണ്ണിക്കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ കണക്കെടുപ്പ് നടത്താൻ കഴിയൂ. ഭണ്ഡാര വരവായി ലഭിച്ച നാണയങ്ങളിൽ മൂന്നിലൊന്ന് എണ്ണിയതായി തിരുവിതാംകൂർ …
Read More »ഇസ്രായേൽ യാത്ര; മന്ത്രി പി പ്രസാദിനെ ഒഴിവാക്കി മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്
തിരുവനന്തപുരം: മന്ത്രി പി പ്രസാദിനെ ഒഴിവാക്കി ഇസ്രായേൽ യാത്രക്ക് മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്. പാർട്ടിയെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറെടുത്ത മന്ത്രി പി പ്രസാദിനെ സി പി ഐ സംസ്ഥാന നേതൃത്വം തഴഞ്ഞതിനു പിന്നാലെയാണ് കർഷകരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും പഠനത്തിനു പോകട്ടെയെന്ന് വകുപ്പ് നിർദ്ദേശിച്ചത്. തിരഞ്ഞെടുത്ത 20 കർഷകരിൽ പലരും ഇതിനകം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സർക്കാർ യാത്ര പൂർണമായും റദ്ദാക്കിയാൽ കർഷകരുടെ പണം നഷ്ടമാകും. …
Read More »വിസാ കാലാവധി അവസാനിച്ചിട്ടും കേരളത്തിൽ തുടർന്നു; യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ഇടുക്കി: വിസാ കാലാവധി അവസാനിച്ചിട്ടും സംസ്ഥാനത്ത് തങ്ങിയ ശ്രീലങ്കൻ യുവതിയെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിൽ താമസിക്കുന്ന ദീപിക പെരേര വാഹല തൻസീർ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ വിസ കാലാവധി 2022 മെയ് 11നു അവസാനിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മൂന്നാർ സ്വദേശി വിവേക് ഇവരെ വിവാഹം ചെയ്തിരുന്നു. മൂന്നാറിലും തമിഴ്നാട്ടിലുമായാണ് ഇവർ താമസിച്ചിരുന്നത്. വിസ പുതുക്കാനാവശ്യമായ പണമില്ലാത്തതിനാലാണ് ഇവിടെ തങ്ങിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
Read More »ബിജെപിക്ക് വെല്ലുവിളിയായി സിപിഎം കോൺഗ്രസ് സഖ്യം; പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ പ്രചാരണത്തിന്
അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുമായി സി.പി.എം – കോൺഗ്രസ് സഖ്യം. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. സ്ഥാനാർത്ഥി നിർണയത്തോടെ സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ആദ്യഘട്ടത്തിൽ എത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉടനെ എത്തും. സിപിഎമ്മും കോൺഗ്രസും കൈകോർത്തത് ത്രിപുരയുടെ വികസനത്തിനല്ല, മറിച്ച് അവരുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഗോമതി ജില്ലയിലെ അമർപൂരിൽ നടന്ന റാലിയെ അഭിസംബോധന …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; സൂപ്രണ്ട് ഡോ.ഗണേഷ് മോഹനെതിരെ സസ്പെൻഷനിലായ അനിൽകുമാർ
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പുതിയ ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ. സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍റെ നിർദേശപ്രകാരമാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അനിൽകുമാറിൻ്റെ ആരോപണം. വിവാദം ഉയരുമ്പോൾ ഗണേഷ് മോഹൻ തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു. സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം മാത്രമാണ് താൻ സർട്ടിഫിക്കറ്റ് വാങ്ങി നൽകിയത്. സർട്ടിഫിക്കറ്റിനായി പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരാണ് തനിക്ക് നൽകിയതെന്നും അനിൽകുമാർ പറഞ്ഞു. ഗണേഷ് മോഹൻ മുമ്പും വ്യാജ …
Read More »ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണകേന്ദ്രം ഫെബ്രുവരി 6ന് പ്രവർത്തന സജ്ജമാകും
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി കർണാടകയിലെ തുമകുരുവിലെ ഗുബ്ബിയിൽ. 615 ഏക്കർ വിസ്തൃതിയുള്ള ഫാക്ടറി ഫെബ്രുവരി 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിക്കും. 2016ൽ മോദി തന്നെയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. രാജ്യത്തിനു ആവശ്യമായ എല്ലാ ഹെലികോപ്റ്ററുകളും നിർമ്മിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തിൽ സജ്‌ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനു കീഴിൽ ഫാക്ടറി സ്ഥാപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് …
Read More »തിരിച്ചടി നേരിട്ട് അദാനി; പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ അനിശ്ചിതത്വത്തിൽ
ദില്ലി: ഗൗതം അദാനി കൂടുതൽ പ്രതിസന്ധിയിലായതോടെ ബംഗ്ലാദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ജനുവരിയിൽ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി ഇതിനകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂർണമായി നടപ്പാക്കാൻ ആറുമാസം കൂടി വൈകിയേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് അദാനി ഈ പദ്ധതി ഏറ്റെടുത്തത്. അതേസമയം, എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് …
Read More »കുരുന്നുകളുടെ 27 വർഷത്തെ ദുരിതത്തിന് അന്ത്യം; അങ്കണവാടിക്ക് പുതുകെട്ടിടം ഒരുങ്ങുന്നു
മലപ്പുറം : കാലിത്തൊഴുത്തിലും, വീട്ടുവരാന്തയിലുമായാണ് കഴിഞ്ഞ 27 വർഷം ഒരു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. കുട്ടികൾ അനുഭവിച്ച ദുരിതം ഓർക്കുമ്പോൾ അധ്യാപിക കെ.കെ. ബിന്ദുവിന്റെ കണ്ണ് നിറയും. എന്നാൽ, ആ വിഷമകാലങ്ങൾ എല്ലാം ഒഴിയുകയാണ്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലെ പാലപ്പെട്ടി പുതിയിരുത്തി 71ആം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നതിൽ അധ്യാപികയും, വിദ്യാർത്ഥികളും, നാട്ടുകാരും സന്തോഷത്തിലാണ്. പാലപ്പെട്ടി സ്വദേശി തണ്ടാംകോളി കുഞ്ഞുമൊയ്തീനാണ് പാലപ്പെട്ടി സ്വാമിപ്പടിക്ക് കിഴക്ക് ദേശീയ പാതയോട് ചേർന്നുള്ള …
Read More »ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ കാട്ടാനകളെ വെടിവച്ച് കൊല്ലും; ഇടുക്കി ഡിസിസി പ്രസിഡണ്ട്
ഇടുക്കി: കാട്ടാനകൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് നേരെ വെടിയുതിർക്കുന്ന സുഹൃത്തുക്കളുണ്ടെന്നും നിയമവിരുദ്ധമാണെങ്കിൽ പോലും അവരെ കൊണ്ടുവന്ന് ആനകളെ വെടിവയ്ക്കുമെന്നും സി.പി മാത്യു പറഞ്ഞു. അതേസമയം, ഇടുക്കിയിൽ ആക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിന് മുന്നോടിയായുള്ള വിവരശേഖരണത്തിന്‍റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. വയനാട് ആർ ആർ ടി റേഞ്ച് ഓഫീസർ എൻ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് …
Read More »