Breaking News

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; സൂപ്രണ്ട് ഡോ.ഗണേഷ് മോഹനെതിരെ സസ്പെൻഷനിലായ അനിൽകുമാർ

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പുതിയ ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ. സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍റെ നിർദേശപ്രകാരമാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അനിൽകുമാറിൻ്റെ ആരോപണം. വിവാദം ഉയരുമ്പോൾ ഗണേഷ് മോഹൻ തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു. സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം മാത്രമാണ് താൻ സർട്ടിഫിക്കറ്റ് വാങ്ങി നൽകിയത്. സർട്ടിഫിക്കറ്റിനായി പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരാണ് തനിക്ക് നൽകിയതെന്നും അനിൽകുമാർ പറഞ്ഞു.

ഗണേഷ് മോഹൻ മുമ്പും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ തന്‍റെ പക്കലുണ്ട്. ആശുപത്രി കാന്‍റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് സൂപ്രണ്ട് കൈക്കൂലി വാങ്ങിയത്. പുതിയ കരാറുകാരനിൽ നിന്നാണ് പണം എടുത്തത്. സൂപ്രണ്ടിന്‍റെ കള്ളക്കളി പുറത്തുവരണമെന്നും അനിൽ കുമാർ പറഞ്ഞു.

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …