Breaking News

നോര്‍വേയില്‍ അഞ്ചു പേരെ അമ്ബെയ്ത് കൊന്നു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; അക്രമി അറസ്റ്റില്‍…

തെക്ക് കിഴക്കന്‍ നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്ബെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ യൂറോപ്യന്‍ രാജ്യത്തുണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്.

നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകീട്ട് ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ‘ഭീകരാക്രമണ’മാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു.

അവധിയിലായിരുന്ന പോലിസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ച്ചയേറിയ അമ്ബുകള്‍ ആളുകളുടെ നെഞ്ചിലേക്ക് തൊടുക്കുകയായിരുന്നു. ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു.

ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നും പോലിസ് വ്യക്തമാക്കി.സംഭവ സ്ഥലം പൊലീസ് അടച്ചു. മുമ്ബ് 2019ല്‍ മുസ്‌ലിം പള്ളിക്ക് നേരെ നോര്‍വേയില്‍ വെടിവെപ്പുണ്ടായിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്. പത്ത് വര്‍ഷം മുമ്ബ് ക്രൈസ്തവ ഭീകരന്‍ ആന്ദ്രെസ് ബെഹ്‌റിങ് ബ്രീവിക് എന്നയാള്‍ 77 പേരെ കൊലപ്പെടുത്തിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …