Breaking News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ?; യുവന്റസ് വിടുകയാണെന്ന് സഹതാരങ്ങളെ അറിയിച്ച്‌ താരം…

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രീമിയര്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കായിരിക്കും റൊണാള്‍ഡോയുടെ കൂടുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

റൊണാള്‍ഡോയുടെ ഏജന്റായ യോര്‍ഗെ മെന്‍ഡിസ് താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി നേരിട്ട് സംസാരിക്കുമെന്നാണ് ഫുട്‍ബോള്‍ രംഗത്തെ

പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം താന്‍ ക്ലബ് വിടുകയാണെന്ന കാര്യം റൊണാള്‍ഡോ തന്റെ സഹതാരങ്ങളെ അറിയിച്ചതായും

റോമാനോയുടെ ട്വീറ്റില്‍ പറയുന്നുണ്ട്. നിലവില്‍ ഇറ്റലിയില്‍ സീരി എയില്‍ യുവന്റസിനായി കളിക്കുന്ന റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബുമായി അടുത്ത

സീസണിലേക്കുള്ള കരാര്‍ ഒപ്പിട്ടിട്ടില്ല. താരത്തിനായി ശമ്ബള ഇനത്തില്‍ വലിയ തുകയാണ് യുവന്റസ് ചെലവിടുന്നത്. താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറുന്നതിലൂടെ ലഭിക്കുന്ന തുക

നിലവില്‍ അവര്‍ അനുഭവിക്കുന്ന സാമ്ബത്തിക ഞെരുക്കത്തിന് ഒരാശ്വാസം നല്‍കുമെന്ന വിലയിരുത്തല്‍ കൂടിയുണ്ട്. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍

മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ റൊണാള്‍ഡോയുടെ കാര്യത്തില്‍ ഒരു തീരുമാനം പെട്ടെന്ന് തന്നെ ഉണ്ടായേക്കും.

നേരത്തെ റൊണാള്‍ഡോ ഈ സീസണില്‍ യുവന്റസില്‍ തന്നെയുണ്ടാകും എന്ന് യുവന്റസിന്റെ പരിശീലകനായ മാസിമിലിയാനോ അലെഗ്രി പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷമാണ് താരത്തിന്റെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ അല്പം കൂടി ചൂടുപിടിച്ചത്.

നിലവിലെ സാഹചര്യത്തില്‍ 25 മില്യണ്‍ യൂറോ (219 കോടിയോളം രൂപ) നല്‍കാന്‍ സന്നദ്ധരായ ക്ലബിന് റൊണാള്‍ഡോയെ കൈമാറാനാണ് യുവന്റസിന്റെ നീക്കം. ഇത്രയും തുക ചിലവഴിച്ച്‌ റൊണാള്‍ഡോയെ ടീമിലെടുക്കാന്‍

സിറ്റിക്ക് താത്പര്യമില്ല എന്നതാണ് റിപോര്‍ട്ടുകള്‍. ഇംഗ്ലീഷ് താരം ഹാരി കെയ്നിനെ സ്വന്തമാക്കാന്‍ ആയിരുന്നു സിറ്റിയുടെ പദ്ധതിയെങ്കിലും കെയ്ന്‍ ഈ സീസണിലും ടോട്ടനത്തില്‍ തുടരുകയാണെന്ന് അറിയിച്ചതോടെയാണ് ആ പദ്ധതിക്ക് വിരാമമായത്. തുടര്‍ന്നാണ് റൊണാള്‍ഡോയെ ടീമിലെടുക്കുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …