Breaking News

വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍; ഹർജിയിൽ ഹൈ​ക്കോ​ട​തിയുെ തീരുമാനം ഇങ്ങനെ…

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മായ മെയ് രണ്ടിന് ലോ​ക്ഡൗ​ണ്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. വോട്ടെണ്ണൽ ദിനത്തിനായി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി.

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്‍റെ അഭിഭാഷകന്‍ ദീപു ലാല്‍ മോഹന്‍ പറഞ്ഞു.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ കോ​ട​തി​ക്ക് സം​ശ​യ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ വിഷയത്തിൽ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.

മെ​യ് ഒ​ന്ന് അര്‍ധ രാ​ത്രി മു​ത​ല്‍ ര​ണ്ടാം തീ​യ​തി അ​ര്‍​ധ രാ​ത്രി വ​രെ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി കൊ​ല്ല​ത്തെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ വി​നോ​ദ് മാ​ത്യു വി​ല്‍​സ​ണ്‍ ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …