Breaking News

News Desk

എൻജിനിൽ തീ, അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ 2.30ന് അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ടേക്ക് ഓഫ് ചെയ്തയുടനെ വിമാനത്തിന്‍റെ ഒന്നാം നമ്പർ എഞ്ചിനിലാണ് തീ കണ്ടത്.

Read More »

ആശ്വാസമേകി സ്വർണ്ണ വില; 400 രൂപ കുറഞ്ഞ് പവന് 42,480 രൂപയായി

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 42,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. 400 രൂപയുടെ കുറവുണ്ടായി. ഇന്നലെ പവന് 480 രൂപ ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 42,880 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞ് 5,310 രൂപയായി. ഇന്നലെ ഇത് 5,360 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. ഇത് 45 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് …

Read More »

ബജറ്റ് നികുതിക്കൊള്ളയും ആശാസ്ത്രീയവും: വി.ഡി സതീശൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതി കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും സെസ് ചുമത്തുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്യത്തിന് സെസ് വർദ്ധിപ്പിക്കുന്നത് ഗുരുതരമാണ്. നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. വിലക്കയറ്റം ഉണ്ടാകുമ്പോൾ ആളുകൾ …

Read More »

കുഞ്ഞിന് ടിക്കറ്റ് വേണമെന്ന് എയർലൈൻസ്, ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് ദമ്പതികൾ

തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് വാങ്ങാതെ വിമാന യാത്രയ്ക്കെത്തിയ ദമ്പതികളെ എയർലൈൻ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ചെക്ക്-ഇൻ കൗണ്ടറിൽ ഉപേക്ഷിച്ചു പോയതായി പരാതി. ഇസ്രയേൽ തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തെൽ അവീവിൽ നിന്ന് ബെൽജിയത്തിലെ ബ്രസല്‍സിലേക്ക് റയാൻ എയർ വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു ദമ്പതികൾ എത്തിയത്. കുട്ടിക്ക് പ്രത്യേക ടിക്കറ്റ് ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കൊണ്ടുപോകണമെങ്കിൽ പ്രത്യേക ടിക്കറ്റ് ബുക്ക് ചെയ്യാൻ …

Read More »

‘ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്’, കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ഇന്ധനവില വർദ്ധനവ് വിലക്കയറ്റത്തിന് കാരണമാകുമെന്നും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും അതിക നികുതി ചുമത്തി. നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യമാണ് പിണറായി സർക്കാരും ചെയ്യുന്നത്. സർക്കാർ ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇതാണോ ഇടതുപക്ഷത്തിന്‍റെ ബദൽ ? കൊള്ളയടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തമാണ് …

Read More »

‘കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ‘കിംഗ് ഓഫ് കൊത്ത’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പ്രശസ്ത മലയാള സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന വേള മുതൽ ചർച്ചാവിഷയമായ ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകൾക്ക് വളരെയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ച് യുപി 9 0009 വാഹനത്തിന് നേരെ ചാരി നിൽക്കുന്ന ദുൽഖറിനെയാണ് ഫസ്റ്റ് ലുക്കിൽ കാണുന്നത്. 2023 ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പോസ്റ്റർ …

Read More »

വിപണി മുന്നോട്ട്, അദാനി വീണ്ടും താഴോട്ട്; ബാങ്ക് നിഫ്റ്റി ഉയരുന്നു

അദാനി ഗ്രൂപ്പിന്‍റെ പതനം മറന്ന് മുന്നോട്ട് പോകുന്നു എന്ന പ്രതീതി നൽകിക്കൊണ്ട് വിപണി ഇന്ന് പോസിറ്റീവ് നോട്ടിൽ വ്യാപാരം ആരംഭിച്ചു. എന്നാൽ കുറച്ച് സമയത്തിന് ശേഷം നേട്ടം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, വിപണി മുന്നേറ്റത്തിൽ തന്നെ തുടരുന്നു. ബാങ്ക് നിഫ്റ്റി 1.5 ശതമാനം നേട്ടത്തോടെ മുന്നേറുകയാണ്. ധനകാര്യ സേവന മേഖലയും മികച്ച കുതിപ്പിലാണ്. അദാനി ഗ്രൂപ്പ് കമ്പനികൾക്ക് മുൻ ദിവസങ്ങളിലേതുപോലെ ഇന്നും തകർച്ച നേരിട്ടു. മിക്ക കമ്പനികളും രാവിലെ തന്നെ …

Read More »

ഇനി ചിലവേറുന്ന നാളുകൾ; നികുതികളിൽ വർധന; പെട്രോൾ വിലയും വാഹനനികുതിയും മദ്യത്തിന്റെ വിലയും കൂട്ടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതികളിൽ വർധന. അധിക വിഭവ സമാഹരണമെന്ന ധനമന്ത്രിയുടെ നിലപാട് ശരി വെക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ അധിക സെസ് ഏർപ്പെടുത്തും. മദ്യത്തിനും വില കൂടും. എന്നാൽ ക്ഷേമ പെൻഷനുകളിൽ വർധനയില്ല. സംസ്ഥാനത്ത് വാഹന നികുതിയും വർധിപ്പിച്ചു. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു. …

Read More »

ഓടിക്കൊണ്ടിരിക്കെ വെഞ്ഞാറമൂട്ടിൽ കാറിന് തീ പിടിച്ചു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന വാഹനത്തിന് രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടുത്തത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെടുകയാണുണ്ടായത്. ആറ്റിങ്ങലിലെ തന്‍റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

Read More »

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ദുർബലമായി, മധ്യ തെക്കൻ കേരളത്തിൽ സാധാരണ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശ്രീലങ്കയിലൂടെ കടന്ന് മാന്നാർ ഉൾക്കടലിൽ പ്രവേശിച്ച് ദുർബലമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ട്. മധ്യ തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 04-02-2023 രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് …

Read More »