പാരീസ്: ചാമ്പ്യൻസ് ലീഗിന്‍റെ പ്രീ ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കിലിയൻ എംബാപ്പെയുടെ പരിക്ക് കനത്ത തിരിച്ചടിയായി. ഇടതു തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലബ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫ്രഞ്ച് ലീഗിൽ മോണ്ട്പെലിയെറിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് കാരണം എംബാപ്പെയ്ക്ക് മത്സരം തുടരാനായില്ല. 21-ാം മിനിറ്റിൽ തന്നെ കളിയിൽ നിന്ന് പിൻമാറേണ്ടി വന്നു. വിവിധ പരിശോധനകൾക്ക് ശേഷം എംബാപ്പെയ്ക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയതായും മൂന്നാഴ്ച …
Read More »ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് ഭാഗികമായി തകർത്തു
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. ആർക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന ഇടുക്കി ശാന്തൻപാറ പന്നിയാറിലെ റേഷൻ കടയ്ക്ക് ചുറ്റും വനംവകുപ്പ് കഴിഞ്ഞ ദിവസം സോളാർ വേലി സ്ഥാപിച്ചിരുന്നു. ഈ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റേ ആക്രമണം പതിവായിരുന്നു. …
Read More »സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സിപിഐ നിർവാഹക സമിതി; യോഗങ്ങൾ ഇന്ന്
തിരുവനന്തപുരം: ആലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. പാലക്കാട്ടെയും തൃക്കാക്കരയിലെയും സംഘടനാ പ്രശ്നങ്ങൾ അന്വേഷിച്ച കമ്മിഷന്‍റെ റിപ്പോർട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും. സി.പി.ഐയുടെ നിർണായക …
Read More »കണ്ടു പഠിക്കാം റാൽഫിനെ; ഫോർട്ട് കൊച്ചി കടൽതീരം വൃത്തിയാക്കി ജർമ്മൻ പൗരൻ
ഫോർട്ട്‌കൊച്ചി : 65 വയസ്സുള്ള ജർമ്മൻ പൗരനായ റാൽഫിനെ കുറച്ചു ദിവസങ്ങളായി ഫോർട്ട് കൊച്ചി ബീച്ചിൽ സ്ഥിരമായി കാണാം. വെറുതെ കടൽ കാഴ്ചകൾ കണ്ട്, കാറ്റ് കൊള്ളാനാണ് അദ്ദേഹം വരുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ബീച്ച് വൃത്തിയാക്കുന്ന തിരക്കിലാണ് അദ്ദേഹം. രാവിലെ 6 മണിക്ക് ബീച്ചിൽ എത്തി പായലും, മാലിന്യങ്ങളും ശേഖരിച്ച് സ്വന്തം ചിലവിൽ വാങ്ങിയ പ്ലാസ്റ്റിക് സഞ്ചികളിൽ നിറക്കുന്ന റാൽഫിന്റെ വീഡിയോ ബീച്ചിൽ എത്തിയ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് …
Read More »കേരള ബജറ്റ് ഇന്ന്; സ്ത്രീ ഉന്നമനത്തിന് ഊന്നൽ നൽകിയേക്കും, ഇത്തവണയും പേപ്പർ രഹിതം
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ നികുതിഭാരം കൂടി ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസ്, പിഴത്തുക, മോട്ടോർ വാഹന നികുതി എന്നിവ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും. സ്ത്രീകളുടെ ഉന്നമനത്തിനും ലിംഗസമത്വത്തിനും ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റ് …
Read More »മോദിയുടെ സ്വപ്നങ്ങൾക്ക് താങ്ങാകുന്ന മനോഭാവം; കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു കർഷകൻ മന്ത്രിയായപ്പോൾ നല്ല മാറ്റം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയമായി ഞങ്ങൾ വിപരീത പക്ഷത്താണ്. എന്നാൽ നരേന്ദ്ര മോദിയുടെ ഇന്ത്യ എന്ന സ്വപ്നത്തിന് തുണയായി നിൽക്കുന്നതാണ് പി പ്രസാദിന്‍റെ മനോഭാവമെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ഇപ്പോഴും കടുത്ത അമർഷമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ദുരന്തമായാണ് ഇതിനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രമസമാധാന പ്രശ്നമായി …
Read More »വര്‍ഗ്ഗീയ പരാമര്‍ശം; വിഎച്ച്പി നേതാവിനെതിരെ കേസ്
മംഗലാപുരം: വിവാദ പരാമർശം നടത്തിയതിന് വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ കർണാടക വിഎച്ച്പി നേതാവ് ശരൺ പമ്പ് വെല്ലിനെതിരെയാണ് തുമകുരു പൊലീസ് കേസെടുത്തത്. “ഗുജറാത്തിൽ 59 കർസേവകർക്ക് പകരം 2,000 പേരെ ചുട്ടുകൊന്നു,” എന്നാണ് ശരൺ നടത്തിയ പരാമർശം. മംഗലാപുരത്ത് ബജരംഗദൾ സംഘടിപ്പിച്ച ശൗര്യ യാത്രയ്ക്കിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തുക, മതത്തെ അവഹേളിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രസംഗിച്ചതിനാണ് …
Read More »പരിശോധന ഇല്ലാതെ ഹെല്‍ത്ത് കാര്‍ഡ് നൽകിയ സംഭവം; രണ്ട് ഡോക്ടർമാരെ കൂടി സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി സസ്പെൻഡ് ചെയ്തു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ജനറൽ ആശുപത്രിയിലെ ആർ.എം.ഒയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സർജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് മറ്റ് രണ്ട് പേരെ കൂടി സസ്പെൻഡ് ചെയ്തത്. സംഭവം വാർത്തയായതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. …
Read More »28 ലക്ഷം രൂപ ശമ്പളം ഉപേക്ഷിച്ച് കോഴിക്കച്ചവടം; തരംഗമായി എം.ടെക്കുകാരന്റെ കൺട്രി ചിക്കൻ
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ ഐ.ഐ.ടി. വാരണാസിയിൽ നിന്ന് ബി.ടെകിലും, എം. ടെകിലും ബിരുദം, 28 ലക്ഷം രൂപ മാസ വരുമാനമുള്ള ജോലി, ഇതെല്ലാം ഉപേക്ഷിച്ച് സായ്കേഷ് ഗൗഡ് എന്ന യുവാവ് കോഴിക്കച്ചവടത്തിലേക്ക് ഇറങ്ങിയപ്പോൾ പരിഹസിക്കാനും, നിരുത്സാഹപ്പെടുത്താനും നിരവധി പേരെത്തി. എന്നാൽ ഇന്ന് അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കൺട്രി ചിക്കൻ എന്ന ബ്രാൻഡ് ഇന്ത്യയുടെ മോസ്റ്റ് പ്രീമിയം കൺട്രി ചിക്കൻ എന്ന നേട്ടത്തോടെ തരംഗം സൃഷ്ടിക്കുകയാണ്. മെക്കാനിക്കൽ …
Read More »എസ്ബിഐ അദാനിക്ക് നൽകിയത് 21,370 കോടി; ആശങ്കയില്ലെന്ന് ചെയർമാൻ
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 2.6 ബില്യൺ ഡോളർ (ഏകദേശം 21,370 കോടി രൂപ) വായ്പ നൽകിയതായി റിപ്പോർട്ടുകൾ. നിയമപരമായി അനുവദിച്ച വായ്പാ തുകയുടെ പകുതിയോളം ഇത് വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എസ്ബിഐയുടെ വിദേശ ശാഖകളിൽ നിന്നാണ് 200 മില്യൺ ഡോളർ (ഏകദേശം 1,640 കോടി രൂപ) അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. വായ്പകളുടെ കാര്യത്തിൽ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഭാഗത്ത് …
Read More »