Breaking News

News Desk

‘ഞങ്ങള്‍ അത് നേടി’; ആഹ്ളാദം പങ്കുവെച്ച് ജൂനിയര്‍ എന്‍ടിആര്‍

ഹോളിവുഡ്: ‘നാട്ടു നാട്ടു’വിൻ്റെ ഓസ്കാർ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് ആർആർആർ നായകൻ ജൂനിയർ എൻടിആർ. ഞങ്ങള്‍ അത് നേടി എന്ന ക്യാപ്ഷനൊപ്പം കീരവാണി ഓസ്കാർ പുരസ്കാരവുമായി നിൽക്കുന്ന ചിത്രം ജൂനിയർ എൻടിആർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എസ് എസ് രാജമൗലി, എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ജൂനിയർ എൻടിആർ തന്‍റെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.  രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെത്തി മുന്നേറുന്ന സമയത്താണ് കീരവാണിയുടെ …

Read More »

ബ്രഹ്മപുരം വിഷയം നിയമസഭയിൽ; അടിയന്തരപ്രമേയത്തിന് മറുപടി നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും നിയമസഭയിൽ. ടി.ജെ വിനോദ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ 11 ദിവസമായി അന്തരീക്ഷത്തിൽ മാരകമായ വിഷവാതകം പടരുന്നത് ജനങ്ങൾക്കിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തീ അണച്ചതായും കൊച്ചിയിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടതായും ആരോഗ്യമന്ത്രി മറുപടി നൽകി. തീപിടിത്തമുണ്ടായ ഉടൻ ഇടപെട്ടുവെന്നും …

Read More »

ഏറ്റവും അർഹതപ്പെട്ട അം​ഗീകാരം; കീരവാണിക്ക് അഭിനന്ദനവുമായി കെ എസ് ചിത്ര

തിരുവനന്തപുരം: ഓസ്കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ‘നാട്ടു നാട്ടു’ ഗാനത്തിൻ്റെ സംഗീത സംവിധായകനാണ് എം എം കീരവാണി. കീരവാണിയുടെ നേട്ടത്തിൽ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായിക കെ എസ് ചിത്ര. കീരവാണിയുടെ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഗായിക കൂടിയാണ് ചിത്ര. കീരവാണിക്ക് ഏറ്റവും അർഹതപ്പെട്ട അം​ഗീകാരമാണ് ഇപ്പോൾ ലഭിച്ചതെന്ന് ചിത്ര പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരുപാട് പാട്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് ഇനിയും ധാരാളം അവാർഡുകൾ ലഭിക്കട്ടെയെന്നും …

Read More »

ചിക്കൻപോക്സ്; ജാഗ്രത പാലിക്കണമെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ

കാ​സ​ർ​കോ​ട്​: കാ​സ​ർ​കോ​ട്​ ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ്. വരിസെല്ല സോസ്റ്റർ വൈറസ് മൂലമാണ് ചിക്കൻപോക്സ് ഉണ്ടാകുന്നത്. ചിക്കൻപോക്സിലെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളും ചുമ, തുമ്മൽ മുതലായവയിൽ ഒലിച്ചിറങ്ങുന്ന കണികകളും അണുബാധയ്ക്ക് കാരണമാകാം. ചിക്കൻപോക്സ് വൈറസിനെ അടിച്ചമർത്താനുള്ള സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ ഉയരാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങുന്ന ദിവസം വരെ …

Read More »

മുഖ്യമന്ത്രിയുടെ മൗനം പല സത്യങ്ങളും പുറത്തുവരാതിരിക്കാൻ: കെ.സുരേന്ദ്രൻ

തൃശൂർ: ബ്രഹ്മപുരം തീപിടിത്തം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കേന്ദ്രസഹായം തേടാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.സുരേന്ദ്രൻ. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ സംസ്ഥാനം കേന്ദ്രസഹായം ആവശ്യപ്പെടുന്നില്ല. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രസഹായം ആവശ്യപ്പെടാത്തതെന്ന് പിണറായി വ്യക്തമാക്കണം. അഴിമതിയിൽ തുടരന്വേഷണം ഉണ്ടാകുമെന്ന് പിണറായിക്ക് ഭയമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. അഭിമാന പ്രശ്‍നം കൊണ്ടാണോ അതോ …

Read More »

ആലപ്പുഴ കള്ളനോട്ട് കേസ്; കൂടുതൽ പേർ പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കൃഷി ഓഫീസർ എം ജിഷമോൾ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. ഹൈവേ മോഷണവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് വാളയാറിൽ കസ്റ്റഡിയിലെടുത്ത രണ്ട് പേർക്ക് ആലപ്പുഴയിലെ കള്ളനോട്ട് ഇടപാടുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. അറസ്റ്റിലായവരിൽ ഒരാൾ കേസിലെ പ്രധാന കണ്ണിയായ കളരിയാശാനാണെന്നാണ് സൂചന. നേരത്തെ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ ജിഷമോൾക്ക് കള്ളനോട്ട് നൽകിയത് ഇയാളാണെന്നായിരുന്നു മൊഴി. ഇവരെ കസ്റ്റഡിയിലെടുക്കാൻ ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം …

Read More »

21 വർഷങ്ങൾക്ക് ശേഷം ആ ദിനം വന്നെത്തി; രജനീകാന്തിൻ്റെ വീട് സന്ദർശിച്ച് സഞ്ജു സാംസൺ

ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വീട് സന്ദർശിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വാർത്ത സഞ്ജു തന്നെയാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തമിഴ് സൂപ്പർസ്റ്റാറിന്‍റെ ക്ഷണം സ്വീകരിച്ചാണ് വീട്ടിലേക്ക് പോയതെന്ന് സഞ്ജു സാംസൺ പ്രതികരിച്ചു. ഏഴാം വയസ് തൊട്ട് താനൊരു സൂപ്പർ രജനി ആരാധകനായിരുന്നു. ഒരു ദിവസം രജനി സാറിനെ വീട്ടിൽ പോയി കാണുമെന്ന് തന്‍റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. 21 വർഷങ്ങൾക്ക് ശേഷമാണ് ആ ദിനം വന്നെത്തിയതെന്നും …

Read More »

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നാളെ (14-03-2023) മുതൽ 16-03-2023 വരെ 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതായും അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ അപകട മേഖലകളിൽ നിന്ന് മാറി നിൽക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി …

Read More »

മൊബൈൽ ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി; താഴെയിറങ്ങിയത് രണ്ടര മണിക്കൂറിന് ശേഷം

കോട്ടയം: മാന്നാനത്ത് നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ യുവാവിനെ ടവറിൽ നിന്ന് താഴെയിറക്കിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇടുക്കി മാമലക്കണ്ടം സ്വദേശി ഷിബു മാന്നാനം ഷോപ്പുംപടിയിലെ മൊബൈൽ ടവറിന് മുകളിൽ കയറിയത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തടിച്ചുകൂടിയെങ്കിലും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് ഷിബു വൈകിട്ട് അഞ്ച് മണി വരെ ടവറിന് മുകളിൽ തന്നെ …

Read More »

ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാർ; ‘ദ എലിഫന്റ് വിസ്പെറേഴ്സ്’ മികച്ച ഡോക്യു ഹ്രസ്വ ചിത്രം

ഡോൾബി : 95ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ തിളങ്ങി ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ഇന്ത്യ ചരിത്രം കുറിച്ചത്. ദ് എലിഫന്റ് വിസ്പറേഴ്സിനാണു പുരസ്കാരം. തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനം പശ്ചാത്തലമായ ഡോക്യുമെന്ററി ആണിത്. ലൊസാഞ്ചസിലെ ഡോൾബി തിയറ്റർസ് മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ ആണ് മികച്ച അനിമേഷൻ ചിത്രം.

Read More »