കുവൈറ്റ് സിറ്റി: കുവൈത്തിന്‍റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്രം അറിയിച്ചത്. കടലിൽ തിരമാല ആറടിയിലധികം ഉയരാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ അടുത്ത 18 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More »പാരാഗ്ലൈഡിംഗ് അപകടം; കമ്പനിയുടെ പ്രവർത്തനം നഗരസഭയുടെ മാനദണ്ഡങ്ങൾ ലംഘിച്ച്
തിരുവനന്തപുരം: വർക്കലയിലെ പാരാ ഗ്ലൈഡിംഗ് അപകടത്തിൽ നഗരസഭയുമായി കരാറിൽ ഏർപ്പെടാതെയാണ് ഫ്ലൈ വർക്കല അഡ്വഞ്ചർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രവർത്തനമെന്ന് കണ്ടെത്തൽ. എൻഒസി മാനദണ്ഡങ്ങൾ ലംഘിച്ചു. 10 ശതമാനം ഉപയോക്തൃ ഫീസ് മുനിസിപ്പാലിറ്റിക്ക് നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ടിക്കറ്റിൽ നഗരസഭയുടെ സീൽ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. വർക്കല നഗരസഭാ കൗൺസിൽ യോഗം ചേർന്ന് എൻഒസി റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാരാഗ്ലൈഡിംഗ് …
Read More »‘ട്രാ’; ഒമാനിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് മൊബൈലിലൂടെ
മസ്കത്ത്: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന് തുടക്കമിട്ട് ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ). സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ),ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾ എന്നിവരുമായി സഹകരിച്ച് മൊബൈൽ ഫോണുകൾ വഴിയാണ് അലേർട്ട് നൽകുക. കാലാവസ്ഥാ മുന്നറിയിപ്പ് ലക്ഷ്യമിടുന്ന പ്രദേശത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാൻ പുതിയ പ്രക്ഷേപണ സേവനം സഹായിക്കും. ഇത് ആക്ടിവേറ്റ് ചെയ്യാൻ എല്ലാ മൊബൈൽ ഉപയോക്താക്കളോടും ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു …
Read More »ലൈഫ് മിഷൻ കേസ്; സി.എം.രവീന്ദ്രനെതിരെ കൂടുതല്‍ തെളിവുകളുമായി ഇഡി
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഡാലോചനയിൽ രവീന്ദ്രനും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറിലധികം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിന്‍റെയും മൊഴികളാണ് രവീന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന മൊഴികൾ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും …
Read More »സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലിന് സ്വപ്ന; വൈകിട്ട് 5ന് ഫേസ്ബുക്ക് ലൈവ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി പ്രതി സ്വപ്ന സുരേഷ്. വൈകിട്ട് വിശദാംശങ്ങൾ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിവരങ്ങളുമായി വൈകുന്നേരം 5 മണിക്ക് താൻ ലൈവിൽ വരുമെന്നും സ്വപ്ന കുറിച്ചു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 23 വരെയാണ് റിമാൻഡ് കാലാവധി. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ …
Read More »പുതിയ കലക്ടർ ചുമതലയേറ്റു; ചടങ്ങിൽ പങ്കെടുക്കാതെ കളക്ടർ രേണുരാജ്
കൊച്ചി: പുതിയ കളക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിലും യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കാതെ എറണാകുളം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റം ലഭിച്ച രേണുരാജ്. ചുമതലയേൽക്കുന്ന എൻഎസ്കെ ഉമേഷിന് ചുമതല കൈമാറാൻ വരുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ രേണുരാജ് മികച്ച ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് പുതിയ കളക്ടർ അറിയിച്ചു. …
Read More »‘ചതുരം’ ഒടിടിയിൽ; സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യും
സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ചതുരം’. ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അടുത്തിടെയാണ് ചതുരം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 10 മണി മുതൽ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ ചതുരം സ്ട്രീം ചെയ്യുമെന്ന് സ്വാസിക അറിയിച്ചു. ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ അടുത്തിടെ പുതിയ ട്രെയിലർ പുറത്തിറക്കിയിരുന്നു. സിദ്ധാർത്ഥ് …
Read More »വനിതാ പ്രിമിയർ ലീഗ്; ഗുജറാത്ത് ജയന്‍റ്സിന് 11 റൺസ് വിജയം
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ 11 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ജയന്‍റ്സ് ലീഗിലെ ആദ്യ ജയം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഗുജറാത്തിനായി ഹർലീൻ ഡിയോൾ …
Read More »പാകിസ്ഥാൻ പ്രകോപനത്തോട് മുൻപത്തേക്കാൾ ശക്തമായി ഇന്ത്യ പ്രതികരിച്ചേക്കാം: യുഎസ്
വാഷിങ്ടൺ: പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ ഇന്ത്യ മുമ്പത്തേക്കാളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ടെന്ന് യു എസ് ഇന്‍റലിജൻസ് കമ്മ്യൂണിറ്റി (ഐസി). യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഐസിയുടെ നിരീക്ഷണം. സിഐഎയും എൻഎസ്എയും ഉൾപ്പെടെയുള്ള യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൺസോർഷ്യമാണ് ഐസി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും 2020 ലെ ഗാൽവാൻ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവായുധ രാജ്യങ്ങളായ ഇന്ത്യയും …
Read More »പാകിസ്ഥാനിൽ ഔറത്ത് റാലിയിൽ സംഘർഷം; പോലീസും സ്ത്രീകളും തമ്മിൽ ഏറ്റുമുട്ടൽ
ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തിൽ പാകിസ്ഥാനിൽ നടത്തുന്ന ഔറത്ത് റാലിയിൽ പോലീസും സ്ത്രീകളും തമ്മിൽ സംഘർഷം. പ്രസ് ക്ലബ് പരിസരത്ത് നടന്ന റാലിയിൽ സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഒത്തുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെൻഡറുകൾ പങ്കെടുക്കാനെത്തിയതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ഇത് സംഘർഷത്തിലേക്ക് നയിച്ചെന്നുമാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കൊപ്പം ട്രാൻസ്ജെൻഡറുകളും മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പോലീസ് മാർച്ച് നിർത്താൻ ആവശ്യപ്പെട്ടെന്ന് യുവതികൾ …
Read More »