Breaking News

News Desk

ഗാര്‍ഹിക മേഖലയില്‍ 10 വിഭാഗം തൊഴിലുകൾക്ക് കൂടി അനുമതി നൽകി സൗദി

റിയാദ്: ഗാർഹിക തൊഴിൽ മേഖല വികസപ്പിക്കുന്നതിനുള്ള സൗദി മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാർഹിക മേഖലയിൽ 10 വിഭാഗത്തിലുള്ള ജോലികൾ കൂടി അനുവദിച്ചു. മുസാനിദ് പ്ലാറ്റ്ഫോം വഴി റിക്രൂട്ട്മെന്‍റ് സൗകര്യം സുഗമമാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പേഴ്സണൽ കെയർ വർക്കർ, ഹൗസ് കീപ്പർ, പ്രൈവറ്റ് ടീച്ചർ, ഹൗസ് തയ്യൽക്കാർ, ഹൗസ് മാനേജർ, ഹൗസ് ഫാർമർ, ഹൗസ് കോഫി വർക്കർ, വൈറ്റർ, സ്പീച്ച് ആൻഡ് ഹിയറിംഗ് സ്പെഷ്യലിസ്റ്റ്, പ്രൈവറ്റ് …

Read More »

മെക്സിക്കോയിൽ വൻ മനുഷ്യക്കടത്ത്; കുട്ടികളടക്കം 343 പേരെ രക്ഷപെടുത്തി

മെക്സിക്കോ: ഡ്രൈവറില്ലാത്ത കണ്ടെയ്നർ കണ്ട് സംശയം തോന്നി നടത്തിയ പോലീസ് പരിശോധനയിൽ പിടികൂടിയത് വൻ മനുഷ്യക്കടത്ത്. കുട്ടികളടക്കം 343 പേരെ രക്ഷപ്പെടുത്തി. മെക്സിക്കോയിൽ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 343 പേരെ രക്ഷപ്പെടുത്തിയതായി മെക്സിക്കൻ പോലീസ് അറിയിച്ചു. ഇവരിൽ 103 പേർ കുട്ടികളാണെന്ന് മെക്സിക്കോ പോലീസ് അറിയിച്ചു. യുഎസ് അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെയ്നർ കണ്ടെത്തിയത്. ഈ കണ്ടെയ്നറിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ഗ്വാട്ടിമാല, ഹോണഅടുറാസ്, ഇക്വഡോർ, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കണ്ടെയ്നറിലുണ്ടായിരുന്നതെന്ന് …

Read More »

സദാചാരക്കൊല; പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു

തൃശൂർ: സദാചാര ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് ബസ് ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ 8 പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്ര പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ പോലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികളെല്ലാം ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. …

Read More »

‘അജയന്‍റെ രണ്ടാം മോഷണം’ ഷൂട്ടിംഗ് സെറ്റില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് കാലഘട്ടങ്ങളിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കളരിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് …

Read More »

വരാപ്പുഴയിൽ നടന്നത് അനധികൃത പടക്ക നിര്‍മാണം; പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: വരാപ്പുഴയിൽ സ്ഫോടനം നടന്ന പടക്ക നിർമ്മാണശാലയിൽ നടന്നത് അനധികൃത പടക്ക നിർമ്മാണമാണെന്ന് കണ്ടെത്തൽ. അസംസ്കൃത വസ്തുക്കൾ എത്തിച്ച് ദിവസങ്ങൾക്കുള്ളിലാണ് സ്ഫോടനം നടന്നത്. ഉത്സവങ്ങൾ ലക്ഷ്യമിട്ടായിരുന്നു നിർമ്മാണം. കഴിഞ്ഞ മാസം 28നാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന ദിവസം തന്നെ പടക്കശാല നിയമ വിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിരുന്നു. വിൽപ്പന ലൈസൻസിന്‍റെ മറവിൽ അനധികൃതമായി പടക്കങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീച്ചിയിലെ നിർമ്മാണ …

Read More »

കേരള തീരത്ത് കടൽ ക്ഷോഭത്തിന് സാധ്യത; ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബുധനാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 1.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം. മത്സ്യബന്ധന ബോട്ടുകൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദവും പൂർണ്ണമായും ഒഴിവാക്കണം. അതേസമയം, കേരള, …

Read More »

വനിതാരത്ന പുരസ്കാരം 2022; ജേതാക്കളെ പ്രഖ്യാപിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: 2022ലെ സംസ്ഥാന സർക്കാരിൻ്റെ വനിതാരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കായികരംഗത്ത് കെ.സി.ലേഖ, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ച വനിതാ വിഭാഗത്തിൽ നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ ലക്ഷ്മി എൻ. മേനോൻ, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മെഡിക്കൽ കോളേജ്, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആർ.എസ്. സിന്ധു തുടങ്ങിയവരെ തിരഞ്ഞെടുത്തു. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെ …

Read More »

ധാക്കയിൽ സ്ഫോടനം; ഒമ്പത് മരണം, നൂറ് പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നൂറ് പേർക്ക് പരിക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

Read More »

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് ഗുണ്ടാ ആക്രമണം. ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷ് കുമാറിന് ആക്രമണത്തിൽ വെട്ടേറ്റു. ഗുണ്ടാ സംഘാത്തിൽപ്പെട്ട സന്തോഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ശ്രീകണ്ഠേശ്വരം ഇരുമ്പുപാലത്തിന് സമീപമാണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് സതീഷിനെ വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ പൊങ്കാലയ്ക്കിടയിലാണ് സംഭവം.

Read More »

ദൗത്യം വിജയം; പാരഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിശീലകനും കോയമ്പത്തൂർ സ്വദേശിനിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്. 100 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിലാണ് ഇരുവരും കുടുങ്ങിയത്. ഹൈമാസ്റ്റ് ലൈറ്റിൽ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശേഷം ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More »