Breaking News

News Desk

ആന്ധ്രാപ്രദേശിൽ വിപുലമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാർ

അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ ജില്ലകളിലും ക്ഷേത്രങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹിന്ദു ധർമ്മം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നും ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നല്‍കിയതായും ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു. ഹിന്ദു ധർമ്മം വലിയ തോതിൽ നിലനിർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളില്ലാത്ത സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സത്യനാരായണ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. …

Read More »

അനുഷ്‍കയുടെ തിരിച്ചുവരവ്, ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടി ഷെഫിന്‍റെ വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അനുഷ്ക ഷെട്ടി നായികയാകുന്ന ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്നായിരുന്നു റിപ്പോർട്ടുകൾ . നവീൻ …

Read More »

പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി ഖാർഗെ

ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാർഗെ നല്കിയത്. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് പാർട്ടി നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. “സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും വിഘടനവാദ ശക്തികൾക്കെതിരെ ഒന്നിക്കണം. ആര് നയിക്കുമെന്നോ ആരാണ് പ്രധാനമന്ത്രിയാകുകയെന്നോ ഞാൻ പറഞ്ഞിട്ടില്ല. …

Read More »

ജോജുവിന്റെ ഡബിൾ റോൾ; ഇരട്ട മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ

ജോജു ജോർജ് തന്റെ കരിയറിലെ ആദ്യ ഡബിൾ റോളിൽ എത്തിയ ‘ഇരട്ട’ മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്യും. ‘നായാട്ട്’ എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ ഒരു ശരാശരി വിജയം കരസ്ഥമാക്കിയിരുന്നു. ഇരട്ട സഹോദരൻമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ഈ ഇരട്ടകൾക്കിടയിലുണ്ടാകുന്ന ചില അപ്രതീക്ഷിത …

Read More »

കാലടി സർവകലാശാലയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി; കാരണം സർക്കാർ ഗ്രാന്റ് ലഭിക്കാത്തതിനാൽ

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സർക്കാർ ഗ്രാന്റ് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം. സർവകലാശാലയിൽ 800 ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ശമ്പളം വൈകുമെന്നാണ് വിവരം. നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഗ്രാന്‍റ് ലഭിക്കാത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം. സർവകലാശാലയിലെ അധ്യാപകർ, ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ ഫെബ്രുവരി മാസത്തെ തുകയാണ് മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെൻഷനും നൽകിയിരുന്നത്.

Read More »

ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാർ വീണു; ടയറിനടിയിൽ പെടാതെ രക്ഷിച്ച് ട്രാഫിക് പൊലീസ്

കോഴിക്കോട്: ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് വീണ സ്ത്രീകളെ ട്രാഫിക് പൊലീസ് രക്ഷപ്പെടുത്തി. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപമാണ് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക് സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷിന്റെ ഇടപെടൽ കാരണം രണ്ട് ജീവനാണ് രക്ഷിക്കാനായത്. സിഗ്നൽ പച്ചകുത്തിയയുടൻ ലോറി മുന്നോട്ട് നീങ്ങാൻ തുടങ്ങുകയും ഇടതുവശത്തുകൂടി കടന്നുപോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും താഴേക്ക് വീണു. സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ …

Read More »

ചാലക്കുടി സഹകരണ ബാങ്ക് തട്ടിപ്പ്; ബെവ്കോയിൽ നിന്ന് തട്ടിയെടുത്തത് മൂന്നരക്കോടി രൂപ

ചാലക്കുടി: ചാലക്കുടി അർബൻ സഹകരണ ബാങ്ക് ബിവറേജസ് കോർപ്പറേഷനെയും വഞ്ചിച്ചു. ആറ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ നിന്നുള്ള മൂന്നരക്കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഒരു കരാറുമില്ലാതെ കത്തിടപാടുകളുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ പിരിവ് സ്വീകരിക്കാൻ സഹകരണ സംഘത്തിന് അനുമതി ലഭിച്ചത്. കൊടകര, കോടാലി, മാള, അങ്കമാലി, ആമ്പല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലെ പ്രതിദിന കളക്ഷൻ ചാലയിലെ ബിവറേജസ് കോർപ്പറേഷന്‍റെ അക്കൗണ്ടിലേക്ക് പ്രതിഫലമില്ലാതെ അയയ്ക്കാനായിരുന്നു ധാരണ. ഇതിനായി …

Read More »

പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം; ‘മനോദർപ്പൺ’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സൗജന്യ കൗൺസിലിങ് സംവിധാനമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് ‘മനോദർപ്പൺ’ എന്ന പേരിൽ ഇ-കൗൺസിലിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക. വാർഷിക പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് -19 മഹാമാരിക്ക് ശേഷം വിദ്യാർത്ഥികളുടെ മാനസികവും വൈകാരികവുമായ അവസ്ഥയിലുണ്ടായ മാറ്റം പരിഗണിച്ച് 10, 12 …

Read More »

ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും എതിർകക്ഷികളാക്കി കേരള ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 20 ആയി കുറച്ചതിനെതിരെയാണ് ഹർജി നൽകിയത്. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായിയാണ് ഹർജി സമർപ്പിച്ചത്. ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം വേണമെന്നാണ് ആവശ്യം. ജഡ്ജിമാരുടെ പരിഗണനാ വിഷയം തീരുമാനിക്കുമ്പോൾ ചീഫ് ജസ്റ്റിസിന് തുല്യത ലംഘിക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. ഓരോ ബെഞ്ചും കുറഞ്ഞത് 50 …

Read More »

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ അന്തരിച്ചു

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ഫൊണ്ടൈന്‍. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ഫൊണ്ടൈന്റെ പേരിലാണ്. 1958 ലോകകപ്പിൽ 13 ഗോളുകളാണ് ഇദ്ദേഹം സ്വന്തമാക്കിയത്. പെലെയുടെ ഉജ്ജ്വല പ്രകടനം ബ്രസീലിനെ കിരീടം ഉയർത്താൻ സഹായിച്ചുവെങ്കിലും ഫൊണ്ടൈന്റെ ഗോൾ വേട്ടയെ മറികടക്കാൻ ആർക്കും കഴിഞ്ഞില്ല. മറ്റാർക്കും ആ …

Read More »