Breaking News

അനുഷ്‍കയുടെ തിരിച്ചുവരവ്, ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടി ഷെഫിന്‍റെ വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അനുഷ്ക ഷെട്ടി നായികയാകുന്ന ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്നായിരുന്നു റിപ്പോർട്ടുകൾ . നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകൻ . യുവി ക്രിയേഷൻസാണ് അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രം നിർമ്മിക്കുന്നത്.

‘നിശബ്ദം’ ആയിരുന്നു അനുഷ്ക ഷെട്ടി അവസാനമായി അഭിനയിച്ച ചിത്രം. ഹേമന്ത് മധുകറാണ് ചിത്രം സംവിധാനം ചെയ്തത്. ‘നിശബ്ദം’ എന്ന ചിത്രത്തിൽ സാക്ഷിയായി അഭിനയിച്ച അനുഷ്ക ഷെട്ടി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …