Breaking News

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്​പ തട്ടിപ്പ്​; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്​പ ഒരു അക്കൗണ്ടിലേക്ക്​

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്​പ തട്ടിപ്പ്​ നടന്നുവെന്ന്​ സഹകരണ ജോയിന്‍റ്​ രജിസ്​ട്രാറുടെ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

ആക്​ടിങ്​ സെക്രട്ടറിയുടെ പരാതിയിലാണ്​ പൊലീസ്​ നടപടി. 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്​പ ഒരു അക്കൗണ്ടിലേക്കാണ്​ പോയതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ബാങ്ക് അധികൃതരോട് സഹകരണ ജോയിന്‍റ്​ രജിസ്ട്രാര്‍ വിശദീകരണം തേടിയിട്ടുണ്ട്​.

വിശദീകരണം കിട്ടുന്ന മുറക്ക്​ തുടര്‍നടപടിയെടുക്കും. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക്​ ഭരിക്കുന്നത്​. പെരിഞ്ഞനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക്

മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച്‌ 23 കോടി രൂപ എത്തിയെന്നാണ് സൂചന. ഭീമമായ തട്ടിപ്പ്​ സഹകരണ ജോയിന്‍റ്​ രജിസ്​ട്രാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഭരണസമിതിക്കെതിരായ നടപടികള്‍ക്ക്​ സാധ്യതയുണ്ട്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …