Breaking News

ആഡംബര കാറിന് നികുതിയിളവ്: ഹർജി തള്ളിയത് ചോദ്യം ചെയ്ത് വിജയ് വീണ്ടും ഹൈക്കോടതിയിൽ

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന് നികുതിയിളവ്

തേടി നേരത്തെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട്ത ള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്.

പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി ഫയലിൽ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി നികുതി വെട്ടിപ്പുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് ആർ ഹേമലത, ജസ്റ്റിസ് എം ദുരൈസ്വാമി എന്നിവരുടെ ബെഞ്ചാവും ഇനി കേസ് പരിഗണിക്കുക.

രണ്ടംഗ ബെഞ്ച് കേസിൽ വിശദമായ വാദം കേൾക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു വിജയ്യുടെ അപ്പീൽ. കേസ് നാളെ തന്നെ പരിഗണിക്കണമെന്ന് വിജയിൻ്റെ അഭിഭാഷകൻ

ആവശ്യപ്പെട്ടെങ്കിലും പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്ട്രാർ ലിസ്റ്റ് ചെയ്യുന്നത് എപ്പോഴാണോ അപ്പോൾ പരിഗണിക്കാം ഹർജി പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …