Breaking News

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്താന്‍ ജര്‍മന്‍ യുദ്ധക്കപ്പലുകൾ; ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയ്ക്കൊപ്പം ജര്‍മനിയും…

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനി മുതൽ ജര്‍മന്‍ യുദ്ധക്കപ്പലുകളും പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ് കാരെന്‍ബോര്‍ അറിയിച്ചു.

ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ജര്‍മ്മന്‍ വിദേശകാര്യ സെക്രട്ടറി മിഗ്വല്‍ ബെര്‍ജറുമായി ധാരണയിലെത്തി.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിംഗ്ല ജര്‍മ്മനി സന്ദര്‍ശിച്ചത്. 2021 മുതലാണ് ജ‌ര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് ആരംഭിക്കുക. ഇന്തോ-പസഫിക് മേഖലയിലെ ജര്‍മന്‍ നാവികസേനയുടെ സാന്നിധ്യം നിയമങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

‘ പ്രദേശത്ത് ജര്‍മനി അതിന്റെ പദവി അടയാളപ്പെടുത്തേണ്ടതുണ്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അടുത്തവര്‍ഷത്തോടെ യുദ്ധക്കപ്പല്‍ വിന്യസിക്കാനാകുമെന്നാണ് കരുതുന്നത്. അടുത്തവ‌ര്‍ഷം ഈ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബഡ്ജറ്റ് പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കും.

ഇന്തോ-പസഫിക് മേഖലയില്‍ ഉയര്‍ന്നുവരുന്ന സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തി ജര്‍മനിയുടെ ഉഭയകക്ഷി, ബഹുരാഷ്ട്ര സഹകരണം ശക്തമാക്കുക എന്നുളളതാണ് തന്റെ ലക്ഷ്യമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …