ബ്രസ്സൽസ്: റഷ്യൻ യുദ്ധവിമാനവും യുഎസ് ഡ്രോണും കരിങ്കടലിന് മുകളിൽ കൂട്ടിയിടിച്ചു. റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനം യുഎസിന്‍റെ എംക്യു -9 റീപ്പർ ഡ്രോണുമായാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് സൈന്യത്തിന്‍റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. എംക്യു-9 ഡ്രോൺ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് റഷ്യൻ വിമാനം ഇടിച്ചതെന്ന് യു എസ് എയർഫോഴ്സ് യൂറോപ്പ് ആൻഡ് എയർഫോഴ്സ് ആഫ്രിക്ക കമാൻഡർ ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. എംക്യു-9 പൂർണ്ണമായും ഉപയോഗശൂന്യമായി. പ്രൊഫഷണലല്ലാത്ത സുരക്ഷിതമല്ലാത്ത …
Read More »ബ്രഹ്മപുരം തീപിടുത്തത്തില്‍ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) റിപ്പോർട്ട്. നാല് വർഷത്തിനിടെ 19 തവണയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയത്. മേയർക്ക് മാത്രം നാല് നോട്ടീസുകളും കോർപ്പറേഷൻ സെക്രട്ടറിക്ക് 14 നോട്ടീസുകളും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. മുമ്പത്തെ തീപിടുത്തങ്ങളിലും നോട്ടീസ് നൽകിയിരുന്നു. നഗരസഭയുടെ മാലിന്യ പ്ലാന്‍റ് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
Read More »എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു: കെ സുധാകരൻ
ദില്ലി: എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് യോഗം വിളിച്ചതെന്നും എംപിമാർക്ക് നൽകിയ നോട്ടീസിന്‍റെ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി അധികാരം പ്രയോഗിച്ചിട്ടില്ലെന്നും, സദുദ്ദേശ്യത്തോടെയാണ് നോട്ടീസ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ആന്തരിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം വിളിച്ചുചേർത്ത യോഗത്തിന് ശേഷമായിരുന്നു കെ …
Read More »ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രത്യേക പ്രസ്താവന നടത്തും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. വിഷയത്തിൽ അദ്ദേഹം ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിൻ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം …
Read More »ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം; പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ സംഘർഷം
ലഹോർ: തോഷാഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രികെ-ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി ഇസ്ലാമാബാദ് പോലീസ്. ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വസതിക്ക് സമീപം ഇസ്ലാമാബാദ് പോലീസ് എത്തി. ഇമ്രാന്‍റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടെയ്നറുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു. അറസ്റ്റ് തടയാൻ പിടിഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. …
Read More »പ്രശ്നം കനക്കുന്നു; സുധാകരനെതിരെ നിലപാടിലുറച്ച് എംപിമാർ, ഖർഗെയെ കണ്ട് പരാതി അറിയിക്കും
ദില്ലി: താക്കീത് ചെയ്ത കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ നിലപാട് കടുപ്പിച്ച് എം.പിമാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതി നൽകും. വൈകിട്ട് പാർലമെന്‍റിലാണ് യോഗം. അതേസമയം തർക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എ.ഐ.സി.സി നേതൃത്വം. പരാതി ഉന്നയിച്ച എം.പിമാരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെയും കെ.സി വേണുഗോപാൽ ചർച്ചയ്ക്ക് വിളിപ്പിച്ചു. ഇനി മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ ആവർത്തിച്ചു. ഇന്നലെ കെസി വേണുഗോപാലിനെ കണ്ട ഏഴ് എംപിമാരും കെ സുധാകരനെതിരെ …
Read More »ബ്രഹ്മപുരം തീപിടുത്തം; ആരോഗ്യവകുപ്പിന്‍റെ ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്‍റർ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവർത്തനസജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ദ്ധ ചികിത്സ നല്കാൻ ഇതിലൂടെ സാധ്യമാകും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെർമറ്റോളജി വിഭാഗങ്ങളിലെ …
Read More »വിവാഹം വെറുമൊരു ആഘോഷമല്ല, സംസ്കാരമാണ്; സ്വവര്‍ഗ വിവാഹത്തിൽ കേന്ദ്രത്തോട് യോജിച്ച് ആർഎസ്എസ്
ദില്ലി: സ്വവർഗ വിവാഹം സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിനോട് യോജിച്ച് ആർഎസ്എസ്. വിവാഹം ഒരു സംസ്കാരമാണെന്നും അത് വെറുമൊരു ആഘോഷമല്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഹിന്ദു ആചാരപ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിനോ കരാറിനോ വേണ്ടി മാത്രമല്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹം ഇന്ത്യയിലെ വിവാഹത്തിനും കുടുംബ സങ്കൽപ്പത്തിനും വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. …
Read More »‘ഓസ്കാറിന്റെ ക്രെഡിറ്റ് എടുക്കരുത്’: ബിജെപിയോട് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഓസ്കാറിൽ ഇന്ത്യ ഇരട്ട വിജയം നേടിയതിന്‍റെ ക്രെഡിറ്റ് ദയവായി എടുക്കരുതെന്ന് ബിജെപിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ. ഓസ്കാറിൽ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് പറഞ്ഞു. വിജയികളുടെ ദക്ഷിണേന്ത്യൻ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷമാണ് ഇതിന്റെ ക്രെഡിറ്റ് എടുക്കരുതെന്ന് അദ്ദേഹം ഭരണപക്ഷത്തോട് പറഞ്ഞത്. “ഞങ്ങൾ വളരെ അഭിമാനിക്കുന്നു. എന്നാൽ എന്‍റെ ഒരേയൊരു അഭ്യർത്ഥന ഭരണകക്ഷി …
Read More »ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് പൂർണ്ണമായും കത്തി നശിച്ചു
തിരുവനന്തപുരം: ഓടി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. ചിറയിൻകീഴിൽ നിന്ന് കണിയാപുരത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കാറ്റാടിമുക്കിൽ നിന്ന് കയറ്റം കയറുന്നതിനിടെ വാഹനത്തിന്‍റെ മുൻ വശത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് …
Read More »