Breaking News

Breaking News

മിസൈലിനു മുന്നിൽ പതറാത്ത യുക്രൈൻ ജനതയെ മുക്കികൊല്ലാൻ റഷ്യ

തെക്കൻ യുക്രെയ്നിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖേഴ്സൻ പ്രവിശ്യയിലെ പ്രധാന അണക്കെട്ട് തകർന്ന് താഴ്ന്ന പ്രദേശങ്ങളാകെ വെള്ളപ്പൊക്ക ഭീഷണിയിലായത് യുക്രെയ്ൻ യുദ്ധത്തിലെ പ്രധാന സംഭവമാണ്. സ്പോടനത്തിലാണ് അണക്കെട്ട് തകർന്നതെന്നാണ് സൂചന. മേഖലയിലെ നൂറോളം ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോവ്ക അണക്കെട്ട് റഷ്യൻ സേന തകർത്തതാണെന്ന് യുക്രെയ്ൻ സൈന്യവും യുക്രെയ്നിൻ്റെ ഷെല്ലാക്രമണത്തിലാണ് തകർന്നതെന്ന് റഷ്യൻ അധികൃതരും ആരോപിച്ചു. 1943 മേയ് 16-17 തീയതികളിൽ …

Read More »

ഒഡീഷയിലെ ദുരന്തമുഖത്തു നിന്നും വീട്ടിൽ തിരിച്ചെത്തിയ ധീര ജവാൻ അനീഷിനെ പരിചയപ്പെടാം

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ് ഒഡീഷ ട്രെയിൻ ദുരന്തം.288 ൽ അധികം പേർ മരണത്തിനു കീഴടങ്ങുകയും ആയിരങ്ങൾക്ക് പരിക്കേൾക്കുകയും ചെയ്ത ഈ ട്രെയിൻ ദുരന്തം അക്ഷരാർത്ഥത്തിൽ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച സംഭവമായിരുന്നു ദുരന്തമുഖത്തു നിന്നും രക്ഷപെട്ട് നാട്ടിലെത്തിയ പട്ടാളക്കാരൻ അനീഷിനെ ഞങ്ങൾ കാണുകയുണ്ടായി. അദ്ദേഹം പത്തനംതിട്ട അടൂർ നിവാസിയാണ്ട്. 24 മണിക്കൂറും രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിക്കുന്നവരാണ് പട്ടാളക്കാർ. വീട്ടിലേക്ക് ഒരു സർപ്രൈസ് സന്ദർശനം ആഗ്രഹിച്ച് യാത്ര …

Read More »

കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 8 ആം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം.

Read More »

വിസി നിയമനം; സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: യൂണിവേഴ്സിറ്റികളിൽ വി സിമാരുടെ കാലാവധി നീട്ടി നൽകാനോ പുനർനിയമനം നടത്താനോ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതി. ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കാനും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2012 ലും 2014 ലും വരുത്തിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. …

Read More »

പരാമർശം അപകീർത്തിയുണ്ടാക്കി, മാപ്പ് പറയണം; സ്വപ്നയ്ക്ക് എം.വി ഗോവിന്ദന്‍റെ നോട്ടീസ്

കണ്ണൂര്‍: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ സ്വപ്നയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നഷ്ടപരിഹാരമായി ഒരു കോടി ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. സ്വപ്നയുടെ പരാമർശം അപകീർത്തിയുണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തൽ വസ്തുതാപരമായി തെറ്റാണ്. വിജേഷ് പിള്ളയെ തനിക്കോ കുടുംബത്തിനോ …

Read More »

മാലിന്യ സംസ്കരണത്തിന് ലോകബാങ്കുമായി ചര്‍ച്ചകള്‍ നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിൽ അന്താരാഷ്ട്ര വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി. ലോകബാങ്ക് അതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാർച്ച് 21, 23 തീയതികളിൽ ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. മറ്റ് ഏജൻസികളുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ മാലിന്യ സംസ്കരണം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അണിനിരത്തുന്ന ഒരു ജനകീയ യത്നം ആരംഭിക്കണം. ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ …

Read More »

കെഎസ്ആര്‍ടിസി രണ്ടാം ഗഡു ശമ്പളം; ഇന്ധനത്തിനുള്ള തുകയെടുത്ത് നല്‍കാന്‍ നീക്കം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്‍റെ രണ്ടാം ഗഡു ഇന്ധനത്തിനുള്ള തുകയെടുത്ത് നൽകാൻ നീക്കം. നിലവിൽ സർക്കാർ അനുവദിക്കുന്ന ധനസഹായം രണ്ടാംഗഡു ശമ്പളം നൽകാൻ പര്യാപ്തമല്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. ധനവകുപ്പ് 30 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇനിയും 40 കോടി കൂടി ലഭിക്കാനുണ്ട്. കൃത്യമായി ശമ്പളം നൽകാതെ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നീട്ടാൻ മാനേജ്മെന്‍റിന് കഴിയില്ല. സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ ഇനിയും കൂടുതൽ ബസുകൾ വേണം. 750 ബസുകളാണ് എഞ്ചിൻ തകരാറിലായി കിടക്കുന്നത്.

Read More »

അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം: യുഎസ്

വാഷിങ്ടൻ: അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുന്ന ഉഭയകക്ഷി സെനറ്റ് പ്രമേയം പ്രകാരം, മക്മോഹൻ രേഖയെ ചൈനയും അരുണാചൽ പ്രദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി അംഗീകരിച്ച് യുഎസ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് ചൈന ഗുരുതരമായ ഭീഷണികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി തോളോട് തോൾ ചേർന്ന് നിൽക്കേണ്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് സെനറ്റർ ബിൽ ഹാഗെർട്ടി പറഞ്ഞു. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി അംഗീകരിക്കുന്നതിനുള്ള സെനറ്റിന്‍റെ പിന്തുണയാണ് ഈ ഉഭയകക്ഷി …

Read More »

ചർമമുഴ വന്ന പശുക്കള്‍ക്ക് സൗജന്യ ചികിത്സ: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: ചർമമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എല്ലാ വീടുകളിലും വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റയിൽ മായം ചേർക്കുന്നത് തടയാനുള്ള നിയമം ഉടൻ നടപ്പാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കാലിത്തീറ്റയിലെ മായം തടയാൻ ബിൽ തയ്യാറാണ്, എത്രയും വേഗം നിയമം പാസാക്കും. നിയമം പ്രാബല്യത്തിൽ വന്നാൽ കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. …

Read More »

സ്പീക്കറുടെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം; സത്യാഗ്രഹവുമായി പ്രതിപക്ഷ എംഎൽഎമാർ

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നിൽ അസാധാരണമായ പ്രതിഷേധവുമായി പ്രതിപക്ഷം. യു.ഡി.എഫ് എം.എൽ.എമാർ സ്പീക്കറുടെ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. ഇവരെ തടയാൻ വാച്ച് ആൻഡ് വാർഡ് എത്തിയതോടെ ബഹളമുണ്ടായി. സ്പീക്കർക്കെതിരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി. സ്പീക്കർ പിണറായിയുടെ വേലക്കാരനായി മാറിയെന്ന് പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ആരോപിച്ചു. സ്പീക്കർ ഇതുവരെ ഓഫീസിൽ എത്തിയിട്ടില്ല. അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് ആക്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ …

Read More »