Breaking News

മാലിന്യ സംസ്കരണത്തിന് ലോകബാങ്കുമായി ചര്‍ച്ചകള്‍ നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിൽ അന്താരാഷ്ട്ര വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി. ലോകബാങ്ക് അതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാർച്ച് 21, 23 തീയതികളിൽ ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. മറ്റ് ഏജൻസികളുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ മാലിന്യ സംസ്കരണം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അണിനിരത്തുന്ന ഒരു ജനകീയ യത്നം ആരംഭിക്കണം. ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വകേരളം എന്ന ലക്ഷ്യം കൈവരിക്കാനുള്ള അവസരമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …