Breaking News

വാട്‌സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം…

വാട്‌സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. എട്ട് പുതിയ ഫീച്ചറുകളാണ് കമ്ബനി ഉപയോക്താക്കള്‍ക്കായി നല്‍കാനൊരുങ്ങുന്നത്. ലോകത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാം യുവാക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അപ്‌ഡേഷന്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്‌റ്റോറികള്‍ ലൈക്ക് ചെയ്യാം. നിലവില്‍ സ്‌റ്റോറികള്‍ക്ക് റിയാക്ഷനുകള്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടായിരുന്നുല്ല. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഇത് സാധ്യമാകും. കൂടാതെ ഇനി ഫീഡ് പോസ്റ്റുകള്‍ക്കൊപ്പം സംഗീതം ചേര്‍ക്കാന്‍ സാധിക്കും.

നിലവില്‍ സ്‌റ്റോറികള്‍ക്കൊപ്പം സംഗീതം ചേര്‍ക്കാനുള്ള ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകള്‍ക്ക് സംഗീതം നല്‍കി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയും. ഇന്‍സ്റ്റഗ്രാം പുതുതായി കൊണ്ട് വരുന്നതില്‍ ഏറ്റവും ആകര്‍ഷകമായ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം ഫാന്‍ ക്ലബ്.

ടിറ്റ്വറിലെ സൂപ്പര്‍ ഫോളോവേഴ്‌സിന് സമാനമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഫാന്‍ ക്ലബ് വരുന്നത്. ഇതിലൂടെ കണ്ടന്റ് ക്രിയേറ്ററുമാര്‍ക്ക് അവരുടെ പേരില്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ഫാന്‍ ക്ലബുകള്‍ ഉണ്ടാക്കാം. ക്ലബ് സബസ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാം.

ഇതിലൂടെ നിശ്ചിത വരുമാനം നേടാന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് കഴിയും. ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചതോടെ ഏറെ ആവേശത്തോടെയാണ് ഉപയോക്താക്കള്‍ ഇതിനെ നോക്കിക്കാണുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …