തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയായ ഏകോപനത്തോടെ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീ അണയ്ക്കാൻ പരിശ്രമിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിനെയും സേനാംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ നിശബ്ദത ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്. ഫയർഫോഴ്സുമായി ചേർന്ന് …
Read More »അതിരുകൾ മറികടന്ന് ഞങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ; ഓസ്കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓസ്കർ വിജയത്തിൽ മിന്നി നിൽക്കുകയാണ് ഇന്ത്യൻ സിനിമ. ‘ആർആർആറി’ലെ ഹിറ്റ് ഗാനമായ ‘നാട്ടു നാട്ടു’, ഡോക്യുമെന്‍ററി ചിത്രം ‘ദി എലിഫന്‍റ് വിസ്പേഴ്സ്’ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഓസ്കർ നേടിയത്. ഇപ്പോഴിതാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. “ഓസ്കറിൽ വളരെ പ്രധാനപ്പെട്ട രണ്ട് അവാർഡുകൾ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ സിനിമയുടെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ കീരവാണിക്കും കാർത്തികി ഗോൺസാൽവസിനും ടീമിനും അഭിനന്ദനങ്ങൾ. അതിരുകൾ മറികടന്ന് ഞങ്ങൾക്ക് …

Read More »ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ; അന്തരീക്ഷത്തിലെ പുകയിൽ കുറവെന്ന് അധികൃതർ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിൽ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. ഏഴ് സെക്ടറുകളിൽ രണ്ടെണ്ണത്തിൽ അവസാന ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മറ്റ് പ്രദേശങ്ങളിലെ തീയും പുകയും പൂർണ്ണമായും ശമിച്ചതായി അധികൃതർ അറിയിച്ചു. രാവിലത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ അന്തരീക്ഷത്തിലെ പുകയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. നിലവിൽ അഗ്നിശമന സേനയുടെ 18 യൂണിറ്റുകളാണ് ബ്രഹ്മപുരത്തുള്ളത്. 98 അഗ്നിശമന സേനാംഗങ്ങൾക്ക് പുറമേ 16 ഹോം ഗാർഡുകളും …
Read More »കണ്ണൂരിൽ കോടതി ജീവനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; പരിക്ക് ഗുരുതരം
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കണ്ണൂർ കൂവോട് സ്വദേശിനി സാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.
Read More »വിഷയം അതീവ പ്രാധാന്യമുള്ളത്; സ്വവർഗവിവാഹം നിയമപരമാക്കണമെന്ന ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു
ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിന് സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്ത മാസം 18ന് കേസിന്റെ വാദം കേൾക്കും. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. അധിക സത്യവാങ്മൂലമുണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം …
Read More »സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച
വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്‍റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്‍റെ തകർച്ച …

Read More »ഇത് കുട്ടിക്കളിയല്ല; നേരിട്ട് ഹാജരാകാത്തതിന് എറണാകുളം കളക്ടറെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ എറണാകുളം ജില്ലാ കളക്ടർ കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. ഓൺലൈനായാണ് കളക്ടർ ഹാജരായത്. ഇത് കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. അതേസമയം ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. എല്ലാ മേഖലകളിലെയും തീ ഇന്നലെ അണച്ചെങ്കിലും ഇന്ന് രാവിലെ സെക്ടർ 1 ൽ വീണ്ടും തീ ഉണ്ടായതായി കളക്ടർ കോടതിയെ അറിയിച്ചു. …
Read More »കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചത് വിഷപ്പുക മൂലം; ആരോപണവുമായി ബന്ധുക്കൾ
കൊച്ചി: വാഴക്കാലയിൽ ശ്വാസകോശരോഗി മരിച്ചത് ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലോറൻസിന്‍റെ അസുഖം വഷളായതെന്ന് ബന്ധുക്കൾ പറഞ്ഞു. പുകയുടെ ഗന്ധം കടുത്ത ശ്വാസതടസ്സത്തിന് കാരണമായതായി ലോറൻസിന്‍റെ ഭാര്യ ലിസി പറഞ്ഞു. ലോറൻസിന്‍റെ മരണം വിഷപ്പുക മൂലമാണെന്നാണ് കരുതുന്നതെന്ന് ഹൈബി ഈഡൻ എം.പിയും പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസം അനുഭവിച്ചിരുന്നയാളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈബി …
Read More »