വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്‍റെ ജാമ്യഹര്‍ജി വീണ്ടും കോടതി തള്ളി. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് നിരീക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വേഗത്തില്‍ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണ്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപ ചന്ദ്രനാണ് ഹാജരായത്. കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതി കണ്ടെത്തും മുന്‍പ് …
Read More »BillDesk ഇനി PayUവിന് സ്വന്തം; കമ്പനി വിറ്റ് ഇന്ത്യയിലെ മൂന്ന് സ്റ്റാര്‍ട്ട്‌അപ് സംരംഭകര്‍ നേടിയത് 3,500 കോടി രൂപ
പേയ്‌മെന്റ് ഗേറ്റ്‌വേയായ ബില്‍ഡെസ്ക്കിന്റെ സ്ഥാപകര്‍ക്ക് കോളടിച്ചു. ബില്‍ഡെസ്ക്കിനെ ദക്ഷിണാഫ്രിക്കന്‍ ടെക് ഭീമനായ നാസ്‌പേഴ്‌സിന്റെ നിക്ഷേപ സ്ഥാപനമായ പ്രോസസ് വാങ്ങി. 4.7 ബില്യണ്‍ ഡോളറിറിന്റെ ഇടപാട് ഇതോടെ നടന്നത്. പേയ്‌മെന്റ് ഗേറ്റ്‌വേ ആയ പേയുവിന് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടത്തിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 100 ശതമാനം വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ബില്‍ഡെസ്ക്കിന്റെ സ്ഥാപകരായ എം.എന്‍. ശ്രീനിവാസു, കാര്‍ത്തിക് ഗണപതി, അജയ് കൗശല്‍ എന്നിവര്‍ നേടിയത് 500 മില്യണ്‍ ഡോളര്‍ വീതമാണ്. …
Read More »ഒക്ടോബര്‍ 23ന് നടത്താനിരുന്ന പി.എസ്.സി എല്‍ഡി ക്ലാര്‍ക്ക് മെയിന്‍ പരീക്ഷ മാറ്റി…
2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ പരീക്ഷ 2021 നവംബര്‍ 20ാം തീയതിയിലേക്ക് മാറ്റി. പി എസ് സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ഒക്ടോബര്‍ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ നവംബര്‍ 27ാം തീയതിയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവെയ്ക്കുന്നുവെന്നാണ് പി എസ് സിയുടെ വിശദീകരണം. ജൂലൈയിലാണ് മെയിന്‍ …
Read More »പൊലീസിലെ ആര്‍.എസ്.എസ് ഫ്രാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത് -കെ. മുരളീധരന്‍
സി.പി.എം-ബി.ജെ.പി ബന്ധം യു.ഡി.എഫ് നേരത്തെ സൂചിപ്പിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പൊലീസില്‍ ആര്‍.എസ്.എസ് വിഭാഗം എന്ന ആനി രാജയുടെ വിമര്‍ശനം ഇതിന് തെളിവാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് വാങ്ങിയാണ് എല്‍.ഡി.എഫ് വിജയിച്ചതെന്ന ആരോപണത്തിന് ആനിരാജയുടെ പ്രസ്താവന അടിവരയിടുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പൊലീസിലെ ആര്‍.എസ്.എസ് ഫ്രാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത്. സംസ്ഥാനത്ത് ബാലപീഡനം നടത്താന്‍ നേതൃത്വം നല്‍കുന്നത് കേരളാ പൊലീസ് ആണെന്നും മുരളീധരന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ …
Read More »സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം: ആറു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നു; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത് 1.4 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ്. എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിനാണ് ബാക്കിയുള്ളത്. അതേസമയം എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ എപ്പോഴാണ് സംസ്ഥാനത്ത് എത്തുക എന്നത് …
Read More »വാക്‌സിനുകളുടെ ഇടവേള നിശ്ചയിച്ചത് പഠനത്തിന്‍റെ അടിസ്ഥാനത്തില്‍: ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം ഹൈകോടതിയില്‍
വാക്സിന്‍ ഡോസുകള്‍ക്ക് ഇടവേള നല്‍കുന്നതില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇളവ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് കമ്ബനി നല്‍കിയ ഹരജി ഹൈകോടതി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കോവിഷീല്‍ഡ് വാക്സിന്‍റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് ശാസത്രീയ പഠനങ്ങളും വിദഗ്ധ അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ്. രാജ്യത്തിനകത്ത് ഈ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. വിദേശത്തേക്ക് അടിയന്തര യാത്ര ചെയ്യേണ്ടവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാന്‍ സാധിക്കുക. രാജ്യത്തിനകത്തെ തൊഴില്‍ മേഖലകളില്‍ അടക്കമുള്ളവര്‍ക്ക് …
Read More »സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി…
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നു. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാന്‍ സര്‍ക്കാര്‍ …
Read More »സുധാകരന്‍ തൂണുംചാരി നില്‍ക്കുന്നയാളല്ലെന്ന് സതീശന്‍
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വഴിയില്‍ തൂണുംചാരി നില്‍ക്കുന്നയാളല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് സുധാകരനെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റിനെക്കുറിച്ചാണ്. സംഘടനാബോധം കൊണ്ടാണ് താനിത് പറയുന്നത്. മുമ്ബ് ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം സംബന്ധിച്ച വിവാദത്തിന് ഗൗരവമില്ല. യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രീതി എന്താണെന്ന് അറിയില്ല. അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടി ഇവിടുത്തെ സംഘടനാ …
Read More »50 കുട്ടികളില്‍ 40 പേരും മരിച്ചത് ഡെങ്കിപ്പനി ബാധിച്ച്; കേന്ദ്ര സംഘം യുപിയിലേക്ക്
ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മരിച്ച 50 കുട്ടികളില്‍ 40 പേരും ഡങ്കിപ്പനി ബാധിച്ചാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്കയയ്ക്കുന്നു. ഡെങ്കിപ്പനിയുടെ ഗുരുതര വകഭേദമായ ഹമൊറാജിക് ഡെങ്കി ബാധിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുപിയിലെത്തന്നെ മഥുര, ആഗ്ര ജില്ലകളിലും നിരവധി കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളെ ബാധിച്ചത് വൈറല്‍ പനിയാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. രോഗബാധിതരില്‍ പലര്‍ക്കും മലേറിയ, ഡെങ്കി, വൈറല്‍പനി എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ലോകാരോഗ്യസംഘടനയുടെ വിദഗ്ധരുടെ ഒരു സംഘം ഫിറോസാബാദിലെത്തി …
Read More »ഫേസ്ബുക്കിലെ ഒറ്റ കമന്റില്‍ നിന്ന് ആഭരണമണിഞ്ഞ് പരസ്യത്തില്‍; വൈറലായി ധന്യ സോജന്‍
ഫേസ്ബുക്കില്‍ ഒരു പോസ്റ്റിന് താഴെ തന്റെ ആഗ്രഹം കമന്റായിട്ടതാണ് തൊടുപുഴ സ്വദേശിനി ധന്യ. പിന്നീട് ഈ ഇരുപതപകാരിയെ കണ്ടത് മലബാര്‍ ജ്വല്ലറിയുടെ പരസ്യ ചിത്രത്തിലാണ്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയായിരുന്നു ധന്യയുടെ കമന്റ്. ‘ ഇതുപോലെ ആഭരണങ്ങള്‍ ധരിക്കാനും ഒരുപാട് ചിത്രങ്ങള്‍ എടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ധന്യ സോജന്റെ കമന്റ്. ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ കമന്റ് ശ്രദ്ധയില്‍പ്പെട്ട മലബാര്‍ ഗോള്‍ഡ് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY