Breaking News

Breaking News

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായതോടെ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെയും മഴ തുടരാനാണ് സാധ്യത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദമായി മാറിയതാണ് കേരളത്തിലെ മഴയ്ക്ക് കാരണം. അതേസമയം മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.

Read More »

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ക്രൂരനെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുമെന്ന് മന്ത്രി; പിന്നാലെ മൃതദേഹം റെയില്‍വേ പാളത്തില്‍…

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. കേസിലെ പ്രതി ‘ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന് ‘ ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പൊലീസ് സംഘങ്ങളെ രൂപീകരിക്കുകയും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ …

Read More »

ഓണ്‍ലൈന്‍ യോഗം: ചുവട് മാറ്റി ഭരണപക്ഷം…

ഓ​ണ്‍​ലൈ​ന്‍ യോ​ഗം ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്ന​തോ​ടെ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഹാ​ളി​ലെ സാ​ധാ​ര​ണ യോ​ഗ​മാ​ക്കി മാ​റ്റി ഭ​ര​ണ​പ​ക്ഷ​ത്തി​െന്‍റ ചു​വ​ട് മാ​റ്റം. ഓ​ണ്‍​ലൈ​ന്‍ യോ​ഗം വേ​ണ്ടെ​ന്നും നേ​രി​ട്ടു പ​ങ്കെ​ടു​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി ത​ങ്ങ​ളെ​ടു​ത്ത നി​ല​പാ​ടി​ന് അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ പ്ര​തി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ട്ടു. എ​ങ്കി​ലും ഏ​താ​നും പേ​ര്‍ ഓ​ണ്‍​ലൈ​നാ​യി ത​ന്നെ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്. മേ​യ​റെ വ​ള​ഞ്ഞു​വെ​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​രു​തെ​ന്നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മാ​തൃ​ക​യാ​ക​ണ​മെ​ന്നു​മു​ള്ള അ​ഭ്യ​ര്‍​ഥ​ന​യോ​ടെ​യാ​യി​രു​ന്നു കൗ​ണ്‍​സി​ല്‍ യോ​ഗം ആ​രം​ഭി​ച്ച​ത്. ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യും അ​ധി​കാ​രാ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നും മേ​യ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച​താ​ണ് ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ലെ …

Read More »

പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍…

രാജ്യത്ത് തൊ‍ഴില്‍ മേഖലയുടെ ശാന്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുകയാണ്. സ്വകാര്യ മേഖലയെ വളര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള തൊ‍ഴില്‍ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വ്വീസ് മേഖല പോലും രാജ്യത്ത് ഭദ്രമല്ല. കേരളത്തില്‍ തൊ‍ഴില്‍ മേഖലയില്‍ ബദല്‍ നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ലജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസ്സോസിയേഷന്‍ …

Read More »

സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍…

സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തീയേറ്ററുകള്‍ തുറക്കാനാകു എന്നും, തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത് ഘട്ടം ഘട്ടമായിട്ടാണ്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു. പിന്നീട് സിനിമാ ഷൂടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി …

Read More »

പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു; രണ്ട് പൊലിസുകാര്‍ അറസ്റ്റില്‍…

മലപ്പുറം കോട്ടക്കലില്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റതിന് രണ്ട് പൊലിസുകാര്‍ അറസ്റ്റില്‍. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലുസ് ഓഫീസര്‍ സജി, അലക്‌സാണ്ടര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ അറസ്റ്റ് ചെയ്തത്. കോട്ടക്കലില്‍ പിടിച്ചെടുത്ത ഒരു മിനിലോറി വസ്തുക്കളാണ് മറിച്ചുവിറ്റത്. ഒരു ലക്ഷത്തിലേറെ വില വരുന്ന ഹാന്‍സാണ് ഇവര്‍ മറിച്ചുവിറ്റത്.

Read More »

ചന്ദ്രിക കള്ളപ്പണക്കേസ്; ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇഡി ചോദ്യം ചെയ്തു…

ചന്ദ്രിക കള്ളപ്പണ കേസില്‍ ഫിനാന്‍സ് മാനേജര്‍ സമീറിനെ എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്ബത്തിക ഇടപാട് രേഖകള്‍ കൈമാറി. പണം പിന്‍വലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നല്‍കാനാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി. കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എന്‍ഫോഴ്‌സ്മെന്റിന് മുന്നില്‍ ഹാജരായേക്കും. പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന …

Read More »

മതസൗഹാര്‍ദം ഉറപ്പാക്കാന്‍ എല്ലാ മതനേതാക്കളെയും കാണുമെന്ന് കെ. സുധാകരന്‍…

മതസൗഹാര്‍ദത്തിന് എതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ ധാര്‍മിക ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യങ്ങള്‍ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദത്തിന് വേണ്ടി മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമവായത്തിനായി എല്ലാ വിഭാഗങ്ങളെയും വിളിച്ചു കൂട്ടേണ്ടതും ചര്‍ച്ച നടത്തേണ്ടതും …

Read More »

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം; കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ന്യൂഡല്‍ഹി..

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി ന്യൂഡല്‍ഹി. രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വെച്ച്‌ ഏറ്റവുമധികം പൈശാചികമായ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും നടക്കുന്ന നഗരമാണ് ഡല്‍ഹിയെന്ന് ദേശീയ ക്രൈ റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകകള്‍ പറയുന്നു. കോവിഡ് മഹാമാരി മൂലമുള്ള അടച്ചിടല്‍ കാരണം രാജ്യത്തെ എല്ലായിടത്തും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞ രീതിയിലാണ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 18 ശതമാനം കേസുകളും ഡല്‍ഹിയില്‍ …

Read More »

രേഖകളില്ലാതെ കൊണ്ടുവന്ന 385 ഗ്രാം സ്വര്‍ണാഭരണം പിടികൂടി…

ജി.​എ​സ്.​ടി നി​യ​മ​പ്ര​കാ​രം മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ തൃ​ശൂ​രി​ല്‍​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 13.5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 385 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണം പി​ടി​കൂ​ടി. ഇ​വ​ര്‍​ക്ക് ജി.​എ​സ്.​ടി നി​യ​മം സെ​ക്ഷ​ന്‍ 130 പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കി നി​കു​തി, പി​ഴ ഇ​ന​ങ്ങ​ളി​ലാ​യി 13.5 ല​ക്ഷം രൂ​പ ഈ​ടാ​ക്കി. സ്​​റ്റേ​റ്റ് ടാ​ക്സ് ഓ​ഫി​സ​ര്‍ (ഇ​ന്‍​റ​ലി​ജ​ന്‍​സ്) എ​സ്. രാ​ജീ​വി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​സി.​സ്​​റ്റേ​റ്റ് ടാ​ക്സ്‌ ഓ​ഫി​സ​ര്‍​മാ​രാ​യ ബി. ​രാ​ജേ​ഷ്, എ​സ്. രാ​ജേ​ഷ്‌​കു​മാ​ര്‍, ബി. ​രാ​ജീ​വ്‌, ടി. ​ര​തീ​ഷ്, സോ​നാ​ജി, ഷൈ​ല, …

Read More »