Breaking News

Breaking News

900 കോടി രൂപ രണ്ടു സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍; അധികൃതര്‍ അന്വേഷണം തുടങ്ങി…..

രണ്ട് സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ ലഭിച്ച സംഭവത്തില്‍ ബാങ്ക് അന്വേഷണം തുടങ്ങി. ബീഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസം ബീഹാറിലെ തന്നെ ഒരു ഉപഭോക്താവിന്‍റെ അക്കൌണ്ടില്‍ ബാങ്കിലെ പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടില്‍ 900 കോടി രൂപ ക്രെഡിറ്റായത് ബാങ്ക് ഉദ്യോഗസ്ഥരെ മാത്രമല്ല, ഒരു ഗ്രാമത്തെയാകെ …

Read More »

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു..

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയിലാണ്ചോദ്യം ചെയ്യല്‍. കാസര്‍കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിന് ഹാജരാകാന്‍ സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സുരേന്ദ്രന്‍ ഹാജരാകുമെന്ന് ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള …

Read More »

സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നല്‍കണം…

  പൊന്നാനി-കുറ്റിപ്പുറം ദേശീയപാത ഏഴുവര്‍ഷം മുന്‍പ് ഗതാഗതത്തിനുവേണ്ടി തുറന്നുകൊടുത്തിട്ടും സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി അനുവദിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.ദേശീയപാതയില്‍ സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊന്നാനിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് എടപ്പാള്‍ വഴി പോകേണ്ട ഗതികേടിലാണ് ജനങ്ങള്‍. എറണാകുളം-കോഴിക്കോട് ബസ് സര്‍വീസുകള്‍ക്ക് പൊന്നാനി ദേശീയപാത വഴിയുള്ള യാത്രാനുമതിയും ഗതാഗതവകുപ്പ് നല്‍കുന്നില്ല.

Read More »

ചാമ്ബ്യന്‍സ് ലീഗ്: സമനിലയില്‍ കുരുങ്ങി പിഎസ്‌ജി; റയല്‍, ലിവര്‍പൂള്‍, സിറ്റി ടീമുകള്‍ക്ക് ജയം‌…

ചാമ്ബ്യന്‍സ് ലീഗ് ആദ്യ റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലയണല്‍ മെസിയുടെ പിഎസ്‌ജിക്ക് സമനില. ക്ലബ് ബ്രൂഗ്ഗെയാണ് ഫ്രഞ്ച് വമ്ബന്മാരെ സമനിലയില്‍ തളച്ചത്. മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ വിജയിച്ചു. ലയണല്‍ മെസി, എംബപ്പേ, നെയ്മര്‍ തുടങ്ങി മൂന്ന് കരുത്തരുമായാണ് പിഎസ്‌ജി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിനിറങ്ങിയത്. പതിനഞ്ചാം മിനിറ്റില്‍ എംബപ്പേയുടെ പാസിലൂടെ ആന്‍ഡര്‍ ഹരാരേ വല കുലുക്കി ടീമിന് ലീഡ് സമ്മാനിച്ചെങ്കിലും 27-ാം …

Read More »

പ്രമുഖ നടി മീനയ്ക്ക് ഇന്ന് പിറന്നാള്‍.!!

മീന ദുരൈരാജ് എന്ന നടി മീനയ്ക്ക് ഇന്ന് പിറന്നാള്‍. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടര്‍ന്ന് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങളിലും താരം അഭിനയിച്ചു. ഷൈലോക്ക് എന്ന ചിത്രത്തില്‍ താരം മികച്ച അഭിനയം കാഴ്ച വക്കുകയും ചെയ്തു. ചെന്നൈയിലാണ് മീന ജനിച്ചത്. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് …

Read More »

മുക്കാംപുഴയില്‍ ജീപ്പ് കാട്ടിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്…

ആനമല റോഡില്‍ വാച്ച്‌മരം മുക്കാംപുഴ ഭാഗത്ത് വൈദ്യുതിക്കാലില്‍ ഇടിച്ച ജീപ്പ് കാട്ടിലേക്ക് ഇടിച്ചിറങ്ങി ഒരാള്‍ക്ക് പരിക്കേറ്റു. മലക്കപ്പാറയില്‍നിന്ന് തിരിച്ചുവരികയായിരുന്ന ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് സ്വദേശി ഹസന്‍കോയയുടെ മകന്‍ യാസിനാണ് (19) പരിക്കേറ്റത്. ഇദ്ദേഹത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീപ്പിടിച്ച്‌ ആദിവാസി ഊരുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ലൈനിന്റെ വൈദ്യുതിക്കാലൊടിഞ്ഞു. തൂണിലിടിച്ച ശേഷം 25 മീറ്ററിലേറെ ദൂരത്തില്‍ കാട്ടിലേക്ക് കയറിയാണ് ജീപ്പ്‌ നിന്നത്. പൊകലപ്പാറയില്‍ ജോലിയിലുണ്ടായിരുന്ന …

Read More »

തൊണ്ടിമുതല്‍ പ്രതികള്‍ക്ക് തിരികെ നല്‍കിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍…

പിടികൂടിയ തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാകാതെ പ്രതികള്‍ക്ക് തിരിച്ചു കൊടുത്ത സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഒാഫീസര്‍ സജി അലക്സാണ്ടര്‍ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സുജിത് ദാസ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കേസില്‍ ഇടനിലക്കാരാനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ക്ക് പകരം മറ്റ് …

Read More »

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതാണ് മഴയ്ക്ക് കാരണം. ഇന്നും നാളെയും മഴ തുടര്‍ന്നേക്കും. കോട്ടയം നഗരത്തിൽ പുലർച്ചെ മുതൽ കനത്ത മഴയാണ്. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More »

ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍….

എട്ടുവര്‍ഷം മുമ്ബ് കഞ്ചാവ് പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്​റ്റ്​ ചെയ്തു. തിരുവനന്തപുരം വക്കം സ്വദേശി കെ. രത്നാകരനാണ്​(45)കായംകുളത്ത് കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദി‍െന്‍റയും സംഘത്തി‍െന്‍റയും പിടിയിലായത്. കാസര്‍ക്കോട്ട്​ എത്തിച്ച്‌ അറസ്​റ്റ്​ രേഖപ്പെടുത്തി. 2013 ജൂണ്‍ എട്ടിന് കാസര്‍കോട് റെയില്‍വേ സ്​റ്റേഷനില്‍ നിന്നാണ് രത്നാകരനെയും നെടുങ്കണ്ടം സ്വദേശി സി. അനസിനെയും കഞ്ചാവുമായി പൊലീസ് അറസ്​റ്റ് ചെയ്തത്. അനസ് ജയിലിലാണ്.

Read More »

രാഷ്ട്രീയം നോക്കി സല്യൂട്ട് ചെയ്യരുത്, സല്യൂട്ട് പൂര്‍ണമായും നിര്‍ത്തണം- സുരേഷ് ഗോപി….

ഒല്ലൂര്‍ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുരേഷ്ഗോപി. പൊലീസ് ഉദ്യോഗസ്ഥന് പരാതിയില്ല. പിന്നെ ആര്‍ക്കാണ് പരാതിയെന്ന് അദ്ദേഹം ചോദിച്ചു. സല്യൂട്ടിന്‍റെ കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് പാടില്ല. സല്യൂട്ട് പൂര്‍ണമായും നിര്‍ത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ പൊലീസ് അസോസിയേഷന് നിലനില്‍പ്പില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. പൊലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് അസോസിയേഷന്‍ ഇടപെടേണ്ടത്. എം.പിക്ക് സല്യൂട്ട് തരണമെന്ന് പ്രോട്ടോക്കോളില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ …

Read More »