Breaking News

Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,257 പേര്‍ക്ക് കൊവിഡ്; 271 മരണം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,40,221 പേരാണ് സജീവ രോഗികള്‍. 205 ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് എണ്ണമാണ് ഇത്. കൂടാതെ 271 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്തെ 56 ശതമാനം രോഗികളും കേരളത്തിലാണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.96 ശതമാനമാമ്. മാര്‍ച്ച്‌ 2020നുശേഷമുളള ഏറ്റവും കൂടിയ രോഗമുക്തിനിരക്കാണ് …

Read More »

സംസ്ഥാനത്ത് ഇന്ന് 12288 പേര്‍ക്ക് കൊവിഡ്; 141 മരണം; 15,808 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 12288 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ 118744 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25952 ആയി. എറണാകുളം 1839 തൃശൂര്‍ 1698 തിരുവനന്തപുരം 1435 കോഴിക്കോട് 1033 കൊല്ലം 854 മലപ്പുറം 762 ആലപ്പുഴ 746 കോട്ടയം 735 പാലക്കാട് 723 കണ്ണൂര്‍ 679 …

Read More »

മണ്ഡലകാലം: ശബരിമലയില്‍ 25,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം

ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച്‌ ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസിന് താഴെയും 65 വയസിന് മുകളിലുമുള്ള തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് …

Read More »

കുട്ടികളിലെ സിറോ സര്‍വെയ്‌ലന്‍സ് നാളെ പ്രസിദ്ധീകരിക്കും; ആരോഗ്യ മന്ത്രി വീണ ജോര്‍ജ്…

കുട്ടികളിലെ സിറോ സര്‍വെയ്‌ലന്‍സ് നാളെ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം സ്വാഭാവീകമായി കൂടുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് മാനദണ്ഡം പാലിച്ചാകും സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം നല്‍കുകയെന്നും അന്തിമ ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ സര്‍വെ സഹായിക്കും. ഇതനുസരിച്ച്‌ വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കാനും …

Read More »

12 ജിബി റാമും 65 ഡബ്ല്യു ചാര്‍ജിംഗും ഉള്ള നിരവധി ശക്തമായ സവിശേഷതകളുമായി റിയല്‍‌മിയുടെ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 13 ന് വരും…

ഈ റിയല്‍‌മി ഫോണ്‍ 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും നല്‍കും. ചൈനയില്‍ ഈ ഫോണിന്റെ പ്രാരംഭ വില ഇന്ത്യന്‍ രൂപ അനുസരിച്ച്‌ ഏകദേശം 28,500 ആണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയിലും ഈ ഫോണ്‍ 30,000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ ലോഞ്ച് ചെയ്യാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 91 മൊബൈലുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി …

Read More »

ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷകസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം; ഒരാള്‍ക്ക് ഗുരുതരപരിക്ക് (വീഡിയോ)

ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം. ബിജെപി എംപി നയാബ് സൈനി സഞ്ചരിച്ച വാഹനമാണ് അംബാലയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച്‌ കയറ്റിയത്. ഒരു കര്‍ഷകന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അംബാലയിലെ നാരായണ്‍ഘട്ട് എന്ന പ്രദേശത്താണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് പരിപാടിക്കായാണ് കുരുക്ഷേത്ര എംപി എത്തിയത്. എംപിയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തി. പരിപാടിയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയ എംപിയുടെ കാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക …

Read More »

രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ട് പ്രദർശനം; 60കാരന് ദാരുണാന്ത്യം…

രാജവെമ്പാലയെ പിടികൂടിയ ശേഷം കഴുത്തിൽ ചുറ്റി പ്രദർശനം നടത്തുന്നതിനിടെ കടിയേറ്റ് 60കാരന് ദാരുണാന്ത്യം. അസമിലെ കച്ചാർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് സംഭവം. രഘുനന്ദൻ ഭൂമിജ് എന്നയാളാണ് മരിച്ചത്. പാമ്പിനെ പിടികൂടിയശേഷം കഴുത്തിൽ ചുറ്റി പ്രദർശിപ്പിച്ചു ഗ്രാമത്തിലൂടെ നടക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേറ്റത്. നാട്ടുകാർ സംഭവം മൊബൈൽ ഫോണിൽ പകർത്തി. വീഡിയോയിൽ, രഘുനന്ദൻ ഭൂമിജ് അടുത്തുള്ള ഒരു നെൽവയലിൽ ജോലി ചെയ്യുന്നതിനിടെ പിടികൂടിയ ഒരു രാജവെമ്പാലയെ കഴുത്തിൽ ചുറ്റുന്നത് കാണാം. റിപ്പോർട്ടുകൾ അനുസരിച്ച്, …

Read More »

പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍…

പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചാലക്കുടി വെള്ളാഞ്ചിറ സ്വദേശി അജിത്ത് (27) ആണ് പിടിയിലായത്. വീടിന് മുന്നിലെ റോഡിലൂടെ നടക്കുകയായിരുന്ന വീട്ടമ്മയെ ഇരുചക്ര വാഹനത്തില്‍ വന്ന പ്രതി ഉപദ്രവിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചപ്പോള്‍ വീട്ടില്‍നിന്ന് മകന്‍ ഇറങ്ങി വന്നതോടെ ഇയാള്‍ വാഹനമെടുക്കാതെ ഓടി രക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞ് വാഹനം എടുക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി ചാലക്കുടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Read More »

ഹോം ഇനി ബോളിവുഡിലേക്കും; സന്തോഷ വാര്‍ത്തയുമായി വിജയ് ബാബു…

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ഇനി ബോളിവുഡ് പ്രേക്ഷകരിലേക്ക്. അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റാണ് ഹോം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോമിന്റെ നിര്‍മാതാവ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ’21 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഞാന്‍ മുംബൈയില്‍ എന്റെ കരിയര്‍ തുടങ്ങുമ്ബോള്‍ മുംബൈ ടൈംസിന്റെ ഫ്രണ്ട് പേജില്‍ എന്നെ കുറിച്ച്‌ ഫീച്ചര്‍ വരുന്നത് സ്വപ്നം കണ്ടിരുന്നു. ഒപ്പം ബോളിവുഡ് സിനിമയുടെ …

Read More »

മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; യുവാവിന്റെ കൊലപാതകം‍; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ഇന്ന്…

മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം ആനാവൂര്‍ സ്വദേശി സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് പത്തൊമ്ബതാം വാര്‍ഡില്‍ അനീഷ് (35) വാഴപ്പള്ളി പതിനാറാം വാര്‍ഡില്‍ പറാല്‍ കുഴിപറമ്ബില്‍ സദാനന്ദന്‍ (61) എന്നിവരെയാണ് ആലപ്പുഴ അഡിഷണല്‍ ജില്ലാ കോടതി 3 കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2008 ജൂലൈ 20ന് ആയിരുന്നു …

Read More »