രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,40,221 പേരാണ് സജീവ രോഗികള്‍. 205 ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് എണ്ണമാണ് ഇത്. കൂടാതെ 271 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ 56 ശതമാനം രോഗികളും കേരളത്തിലാണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.96 ശതമാനമാമ്. മാര്‍ച്ച് 2020നുശേഷമുളള ഏറ്റവും കൂടിയ രോഗമുക്തിനിരക്കാണ് ഇത്. രാജ്യത്ത് ഇതുവരെ 93.17 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു.
Check Also
സംസ്ഥാനത്ത് 15 വരെ ശക്തമായ മഴയ്ക്കു സാധ്യത; യെലോ അലര്‍ട്ട്
ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യത മുന്‍നിര്‍ത്തി ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ …