Breaking News

കുതിച്ചുയര്‍ന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; രോഗികളുടെ എണ്ണം മൂന്നുര ലക്ഷം കടന്നു; 2104 മരണം…

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. പ്രതിദിന കൊവിഡ് ബാധ ഇതാദ്യമായി മൂന്നുലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,14,835 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,59,24,989 കോടിയായി ആയി ഉയര്‍ന്നു. ഇന്ത്യയിലേത് ലോകത്തെ ഏറ്റവും ഉയര്‍ന്ന് പ്രതിദിന രോഗബാധയാണ്. നിലവില്‍ 22,84,411 പേരാണ് ചികിത്സയിലുള്ളത്.

1,78,841 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,104 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, രാജസ്ഥാന്‍,ഉത്തര്‍ പ്രദേശ് തുട‌ങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധ രൂക്ഷമാണ്.

കേരളത്തില്‍ ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇരുപതിനായിരം കവിഞ്ഞിരുന്നു. ലോകത്തും കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.

ഒമ്ബത് ലക്ഷത്തിലോട്ട് അടുക്കുന്ന പ്രതിദിന വര്‍ദ്ധന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,44,425,076 ആയി.

ആകെ മരണസംഖ്യ മൂന്നര ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേര്‍ രോഗമുക്തി നേടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …