Breaking News

രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ട് പ്രദർശനം; 60കാരന് ദാരുണാന്ത്യം…

രാജവെമ്പാലയെ പിടികൂടിയ ശേഷം കഴുത്തിൽ ചുറ്റി പ്രദർശനം നടത്തുന്നതിനിടെ കടിയേറ്റ് 60കാരന് ദാരുണാന്ത്യം. അസമിലെ കച്ചാർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് സംഭവം. രഘുനന്ദൻ ഭൂമിജ് എന്നയാളാണ് മരിച്ചത്. പാമ്പിനെ പിടികൂടിയശേഷം കഴുത്തിൽ ചുറ്റി പ്രദർശിപ്പിച്ചു ഗ്രാമത്തിലൂടെ നടക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേറ്റത്.

നാട്ടുകാർ സംഭവം മൊബൈൽ ഫോണിൽ പകർത്തി. വീഡിയോയിൽ, രഘുനന്ദൻ ഭൂമിജ് അടുത്തുള്ള ഒരു നെൽവയലിൽ ജോലി ചെയ്യുന്നതിനിടെ പിടികൂടിയ ഒരു രാജവെമ്പാലയെ കഴുത്തിൽ ചുറ്റുന്നത് കാണാം. റിപ്പോർട്ടുകൾ അനുസരിച്ച്, ഭൂമിജ് പാമ്പിന്റെ കഴുത്തിൽ പിടിച്ച് പ്രദർശിപ്പിച്ചുകൊണ്ട് ഗ്രാമത്തിലൂടെ നടന്നു നീങ്ങുകയായിരുന്നു.

അതിനിടെയാണ് ഭൂമിജിന് കടിയേറ്റത്. ഉടൻ തന്നെ ഇയാളെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. പിന്നീട് സ്ഥലത്തെത്തിയ വനപാലകരുടെ സംഘം പാമ്പിനെ പിടികൂടി തൊട്ടടുത്തുള്ള വനത്തിൽ തുറന്നു വിട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …