Breaking News

ഇനി രക്ഷയില്ല,​ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭീമന്‍ പിഴ മാത്രമല്ല ലെെസന്‍സും റദ്ദാക്കും..

റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത പിഴയാണ് ഇപ്പോള്‍ ഈടാക്കി വരുന്നത്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കും സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാത്തവര്‍ക്കും ഇത്രയും നാള്‍ പിഴ അടച്ച്‌ തലയൂരാമായിരുന്നു. എന്നാല്‍ ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.

500 രൂപ മുതലാണ് ഇത്രയും നാള്‍ നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കിയിരുന്നത്. ഇതിന് പുറമെ ഡ്രൈവറുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശയുണ്ട്. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേയ്ക്ക് മോട്ടോര്‍ വകുപ്പ് നീങ്ങിയിരിക്കുന്നത്.

അമിതവേഗം, അമിതഭാരം കയറ്റല്‍, സിഗ്‌നല്‍ ലംഘനം, മദ്യപിച്ച്‌ വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍,​ ഡ്രെെവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് ആര്‍.ടി.ഒ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്ന സമയത്ത് ഡ്രെെവ് ചെയ്‌താല്‍ ലൈസന്‍സ് റദ്ദാക്കും.

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വണ്ടിയോടിച്ചതിന് കുറച്ചുപേരുടെ ലെെസന്‍സ് ഈയടുത്ത കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്‌തിട്ടുമുണ്ട്. കൂടുതല്‍ പേ‌ര്‍ക്കെതിരെ ഇനി മുതല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …