Breaking News

‘ആ തെറ്റ് മനഃപൂര്‍വ്വം സംഭവിച്ചതല്ല; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’; മാപ്പ് പറഞ്ഞ് ദുല്‍ഖര്‍…

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വരനെ ആവശ്യമുണ്ട്. അതിനിടെ ചിത്രത്തില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന

ആരോപണവുമായി രംഗത്തെത്തിയ യുവതിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചു എന്ന ആരോപണവുമായി യുവതി രംഗത്തെത്തിയത്.

യുവതിയുടെ ട്വീറ്റ് ഇങ്ങനെ;

‘എന്നെ സിനിമയില്‍ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കിത്തരണം. സിനിമയിലെ ഈ രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന എന്റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- യുവതി ട്വീറ്റ് ചെയ്തു.

യുവതിയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ട്വിറ്ററിലൂടെ തന്നെ ദുല്‍ഖര്‍ ക്ഷമ ചോദിക്കുകയും ചെയ്തു. തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചു.

ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു. ഇങ്ങനെയാരു പ്രശ്നമുണ്ടായതില്‍

എന്റെ പേരിലും സിനിമയുടെ നിര്‍മാണ കമ്ബനിയായ ഡിക്യൂസ് വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുന്നുവെന്നും അത് മനഃപൂര്‍വ്വം സംഭവിച്ചതല്ലെന്നും ദുല്‍ഖര്‍ കുറിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …