Breaking News

കൊറോണ വാക്സിന്‍ അവസാനഘട്ടത്തില്‍; അമേരിക്കയ്ക്ക് നല്‍കില്ലെന്ന് ജര്‍മ്മനി; പകരം…

കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. അമേരിക്ക,​ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാനെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.

കൊവിഡിന് എതിരായ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ജര്‍മ്മനിയും. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ജര്‍മനി. ജര്‍മന്‍ കമ്ബനിയായ Biontech ,

അമേരിക്കന്‍ കമ്ബനിയായ Pfizer എന്നിവര്‍ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് വൈറസിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞാല്‍ പൂര്‍ണ അവകാശം അമേരിക്കയ്ക്ക് നേടിയെടുക്കാനുള്ള

നീക്കവുമായി പ്രസിഡന്റ് ട്രംപ് രംഗത്ത് വന്നിരുന്നു. ഇതിനായി ഗവേഷണം നടത്തുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ക്യൂവാക്കിന് 100 കോടി ഡോളര്‍ ട്രംപ് വാഗ്ദാനം ചെയ്തുവെന്ന്

റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ വാക്‌സിന്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് അമേരിക്കയ്ക്ക് നല്‍കില്ലെന്നും ലോകത്തിനായി അത് ഉപയോഗപ്പെടുത്തുമെന്നും ജര്‍മന്‍ മന്ത്രിമാര്‍ ഒന്നടങ്കം വ്യക്തമാക്കിയിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …