Breaking News

ജൂലൈ 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വീസ് ഇല്ലെന്ന് ഇത്തിഹാദ് ; ഇന്ത്യക്ക് പുറമെ വിലക്ക് നീട്ടിയത് ഈ രാജ്യങ്ങളും…

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു.

ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസ് നിര്‍ത്തിവച്ചതും നീട്ടിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന്

ജൂലൈ 21 വരെ യുഎഇയിലേക്ക്വി മാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയും ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍

നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസുകള്‍ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട്യാ ത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയാണ് അധികൃതര്‍ ഇക്കാര്യം

വ്യക്തമാക്കിയത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …