Breaking News

ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേയ്ക്ക് ഓടിക്കില്ലെന്ന് ബസുടമകള്‍; പ്രശ്‌നം ഗൗരവമുള്ളതെന്ന് ഗതാഗതമന്ത്രി…

സംസ്ഥാനത്തെ ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടില്‍ ഉടമകള്‍. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന തങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്കു

സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കിയാതായാണ് റിപ്പോര്‍ട്ട്. പ്രശ്നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആകെയുള്ള 12600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസമാകുന്നു. ഇതില്‍ 12000 ബസുകള്‍ ലോക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് പുനരാരംഭിക്കില്ല എന്നാണു സൂചന. ഇതിനു

പുറമേ കുറഞ്ഞത് രണ്ട് മാസമെങ്കിലും സര്‍വീസ് നടത്താതിരുന്നെങ്കില്‍ മാത്രമേ ഇന്‍ഷൂറന്‍സിലും നികുതിയിലും ഇളവ് ലഭിക്കൂ എന്നതും സ്റ്റോപ്പേജിന് അപേക്ഷ നല്‍കാന്‍ കാരണമാണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …