Breaking News

4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്​റ്റില്‍…

അമരവിള ടോള്‍ ജങ്​ഷന്‍ ഭാഗത്ത് നടത്തിയ വാഹനപരിശോധനയില്‍ 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കള്‍ അറസ്​റ്റിലായി ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉള്‍പ്പെടെ നിരവധി

അബ്കാരി കേസിലെ പ്രതിയുമായ പ്രശാന്ത്, ഊരമ്ബ് ചൂഴാല്‍ സ്വദേശി സൂരജ് എന്നിവരാണ് എക്സൈസി​ന്റെ പിടിയിലായത്. അമരവിള ടോള്‍ ജങ്​ഷനില്‍ എക്സൈസ് സംഘം നടത്തിയ

വാഹന പരിശോധനയില്‍ രണ്ട്​ കെയ്സ് മദ്യവുമായിട്ടാണ് പ്രതികള്‍ ആദ്യം പിടിയിലായത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വ്യാജമദ്യ

ശേഖരത്തെക്കുറിച്ച്‌ എക്സൈസിന് വിവരം ലഭിച്ചത്. കണ്ടെടുത്ത വ്യാജത്തിന് വിപണിയില്‍ 25 ലക്ഷം രൂപ വിലയുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍, അസിസ്​റ്റന്‍റ്​ എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത് കുമാര്‍,

പ്രിവന്‍റിവ് ഓഫിസര്‍മാരായ ജയശേഖര്‍, ഷാജു, സനല്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നൂജു, സതീഷ്കുമാര്‍, ടോണി, അരുണ്‍, സ്​റ്റീഫന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …