Breaking News

യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; അവസാന നാലിലേക്ക് ആരൊക്കെ…

യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. 24 ടീമുകളുമായി പോരാട്ടം തുടങ്ങിയ ടൂര്‍ണമെന്റ് അതിന്റെ ആവേശകരമായ ഘട്ടങ്ങളിലേക്ക് കടക്കുമ്ബോള്‍ യൂറോപ്പ് ഭരിക്കാന്‍ കണ്ണും നട്ട് കാത്തിരിക്കുന്നത് എട്ട് ടീമുകളാണ്.

കടുപ്പമേറിയ വെല്ലുവിളികള്‍ അതിജീവിച്ച്‌ വന്ന ഈ എട്ട് ടീമുകളില്‍ നിന്ന് അടുത്ത ഘട്ടമായ സെമിയിലേക്ക് ആരൊക്കെയാകും മുന്നേറുക എന്നത് ഇന്ന് മുതല്‍ അറിയാം. അവസാന നാല് ടീമുകളില്‍ രണ്ട് ടീമുകള്‍ ആരൊക്കെ എന്നത് ഇന്നത്തെ മത്സരങ്ങള്‍ കഴിയുമ്ബോള്‍

വ്യക്തമാകും. അവസാന നാലിലെത്താനുള്ള പോരാട്ടത്തില്‍ രാത്രി 9.30ന് സ്‌പെയിന്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും അര്‍ദ്ധരാത്രി 12.30ന് ക്വാര്‍ട്ടറിലെ സൂപ്പര്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയെ നേരിടും.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. ക്രൊയേഷ്യയെ ഗോള്‍ മഴയില്‍ മുക്കിയാണ് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് എടുത്തതെങ്കില്‍ പെനാല്‍റ്റി

ഷൂട്ടൗട്ട് വരെ നീണ്ട വാശിയേറിയ പോരാട്ടത്ത്തിനൊടുവില ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിസ് ടീം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ലോക ഒന്നാം നമ്ബര്‍ ടീമായ ബെല്‍ജിയവും

റോബര്‍ട്ടോ മാന്‍ചീനിക്ക് കീഴില്‍ കഴിഞ്ഞ 31 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഇറ്റലിയും തമ്മിലാണ് അടുത്ത ക്വാര്‍ട്ടര്‍ പോരാട്ടം.

ക്വാര്‍ട്ടറിലെ സൂപ്പര്‍ പോരാട്ടം എന്ന പേരില്‍ ശ്രദ്ധ്യാകാര്‍ഷിച്ചിരിക്കുന്ന മത്സരം നടക്കുന്നത് ജര്‍മനിയിലെ മ്യുണിക്കിലാണ്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …