Breaking News

ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്ത്: സ്വപ്ന സുരേഷ്

ബെംഗളൂരു: ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്താണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പ്രധാന പങ്കുണ്ടെന്നും താനും കേസിൽ പ്രതിയായാൽ മാത്രമേ പൂർണത വരൂവെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ രവീന്ദ്രനെ ചോദ്യം ചെയ്താൽ എല്ലാ പ്രമുഖരുടെയും പങ്ക് പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു.

‘ശിവശങ്കറിന്‍റെ അറസ്റ്റിൽ സങ്കടമുണ്ട്. പക്ഷേ, ഇത് അവിടെ അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ട എല്ലാവരെയും നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് എന്‍റെ ലക്ഷ്യം. കേരളം മുഴുവൻ വിറ്റുതുലയ്ക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രിയും ഭാര്യയും മകളും എല്ലാം പുറത്ത് വരണം. ഈ കേസിലെ വമ്പൻ സ്രാവുകളെയെല്ലാം പുറത്തുകൊണ്ടുവരാനാണ് ഞാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. ജയിലിൽ കഴിയേണ്ടി വന്നാലും ഞാൻ പിൻമാറില്ല. ഈ ആളുകൾക്ക് വേണ്ടിയാണ് ഞാനുൾപ്പെടെയുള്ളവർ ഉപകരണങ്ങളായി മാറിയത്. എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്‍റെ അറസ്റ്റെന്നും സ്വപ്ന പറഞ്ഞു.

വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെയും ചോദ്യം ചെയ്യേണ്ടതുണ്ട്. അതാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എൻ.രവീന്ദ്രൻ. അയാളെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്തുവരുമെന്നും അവർ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …