Breaking News

ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു : ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു..

ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്ക്കാന്‍ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും തുറക്കുക.

ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടോടു കൂടിയ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡിനെതിരെ പോരാടാന്‍ മുന്‍പത്തേക്കാള്‍ 10 മടങ്ങ് തയ്യാറാണെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും ഓക്സിജന്‍, വെന്റിലേറ്റര്‍ എന്നിവയുടെ ഉപയോഗത്തില്‍ വര്‍ധനവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസംബര്‍ 27 മുതല്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അവശ്യസേവന വാഹനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ നിരോധനമുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …