Breaking News

ബെം​ഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു…

വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബെം​ഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ബെം​ഗളൂരുവില്‍ വെച്ചുതന്നെയാണ് ഇയാള്‍ക്ക് രോ​ഗം സ്ഥിരീകരിച്ചത്.

വിദഗ്ധ ചികിത്സയ്ക്കായാണ് ഇയാളെ വയനാട്ടില്‍ എത്തിച്ചത്. ഇന്ന് രാവിലെ വയനാട്ടില്‍ എത്തിച്ച ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ കോവിഡ് നെ​ഗറ്റീവാണ്.

കഴിഞ്ഞ ദിവസം പത്ത് ബ്ലാക്ക് ഫംഗസ് രോഗികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …