Breaking News

ചാമ്ബ്യന്‍സ് ലീഗ്: സമനിലയില്‍ കുരുങ്ങി പിഎസ്‌ജി; റയല്‍, ലിവര്‍പൂള്‍, സിറ്റി ടീമുകള്‍ക്ക് ജയം‌…

ചാമ്ബ്യന്‍സ് ലീഗ് ആദ്യ റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലയണല്‍ മെസിയുടെ പിഎസ്‌ജിക്ക് സമനില. ക്ലബ് ബ്രൂഗ്ഗെയാണ് ഫ്രഞ്ച് വമ്ബന്മാരെ സമനിലയില്‍ തളച്ചത്. മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ വിജയിച്ചു. ലയണല്‍ മെസി, എംബപ്പേ, നെയ്മര്‍ തുടങ്ങി മൂന്ന് കരുത്തരുമായാണ് പിഎസ്‌ജി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിനിറങ്ങിയത്.

പതിനഞ്ചാം മിനിറ്റില്‍ എംബപ്പേയുടെ പാസിലൂടെ ആന്‍ഡര്‍ ഹരാരേ വല കുലുക്കി ടീമിന് ലീഡ് സമ്മാനിച്ചെങ്കിലും 27-ാം മിനിറ്റില്‍ ഹാന്‍സ് വനാകെനിലൂടെ ക്ലബ്ബ് ബ്രൂഗ്ഗെ തിരിച്ചടിച്ചു സമനില നേടി. പിന്നീട് ലഭിച്ച ഗോള്‍ അവസരങ്ങള്‍ ഒന്നും ഇരു ടീമുകള്‍ക്കും ഗോളാക്കാന്‍ കഴിയാതെ വന്നതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരിന്നു.

ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. ആര്‍ബി ലെയ്പ്‌സിഗിനെയാണ് സിറ്റി തകര്‍ത്തത്.

നതാന്‍ അകെ, റിയാദ് മെഹ്‌റെസ്, സൂപ്പര്‍താരം ജാക്ക് ഗ്രീലിഷ്, ജോവാന്‍ കാന്‍സെലോ, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി വലകുലുക്കിയത്. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ശക്തരായ എസി മിലാനെയാണ് തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.

മുഹമ്മദ് സല, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരുടെ ഗോളും ഫിക്കായോ ടൊമോറിയുടെ സെല്‍ഫ് ഗോളുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ആന്റെ റെബിച്ച്‌, ബ്രാഹിം ഡയസ് എന്നിവരാണ് മിലാന് വേണ്ടി വലകുലുക്കിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ലാ ലീഗ ചാമ്ബ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് പോര്‍ട്ടോയുമായി സമനില വഴങ്ങി. ഗ്രൂപ്പ് ഡിയില്‍ ഇന്റര്‍ മിലാനെതിരെ ആയിരുന്നു റയലിന്റെ വിജയം. 89-ാം മിനിറ്റില്‍ റോഡ്രിഗോ കുറിച്ച ഏക ഗോളാണ് റയലിനെ വിജയത്തിലെത്തിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …