Breaking News

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാരടക്കം 18 പേർക്ക് കോവിഡ്; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാരടക്കം 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് ഡോക്‌ടര്‍മാര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രിയിലെ 150 ലേറെ ജീവനക്കാര്‍ ഇതിനോടകം തന്നെ കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. നാല്‍പ്പത് ഡോക്‌ടര്‍മാര്‍ ക്വാറന്റെെനിലാണ്. ആശുപത്രിയിലെ സേവനങ്ങള്‍ താളംതെറ്റുന്ന വിധത്തിലാണ് തിരുവനന്തപുരത്തെ കോവിഡ് വ്യാപനം.

സ്ഥിതി അതീവ ഗുരുതരമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അനാവശ്യമായി രോഗികള്‍ക്കൊപ്പം കൂട്ടിരിക്കാന്‍ ആരെയും അനുവദിക്കില്ല.

ആറു ദിവസത്തിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് രോഗികള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗബാധയെ കുറിച്ച്‌ സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …