Breaking News

Breaking News

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു…

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം . കൊവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലര്‍ച്ചെ ഏഴിന് മരിക്കുകയുമായിരുന്നു 79 കാരനായ ഗൗതം ദാസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ട്ടി അംഗമായി. വിദ്യാര്‍ത്ഥി …

Read More »

എസ്‌ഐയെ വിളിച്ചിറക്കി സല്യൂട്ടടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി…

പുത്തൂരില്‍ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ഒല്ലൂര്‍ എസ്‌ഐയെ വാഹനത്തില്‍ നിന്ന് വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഇവിടെ സല്യൂട്ടല്ല പ്രശ്‌നം. ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. അതിന് ചികിത്സയില്ല. പരാതിയുള്ളവര്‍ രാജ്യസഭാ ചെര്‍മാനോട് പറയട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ‘സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. …

Read More »

സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ്; 208 മരണം; 25,588 പേര്‍ക്ക് രോഗമുക്തി….

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,33,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1718 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ …

Read More »

കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്ബത്തൂര്‍…

കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്ബത്തൂര്‍ കോര്‍പറേഷന്‍. ശരവണപട്ടിയിലെ നഴ്‌സിങ് കോളജില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികളാണെങ്കിലും 10 ദിവസം കോളജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണു അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്വാറന്റൈന്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കോളജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നു ബന്ധപ്പെട്ട എല്ലാ രേഖകളുമായി കോളജിലെത്തിയ വിദ്യാര്‍ഥികളാണ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ പോസിറ്റീവായത്. …

Read More »

‘ഗോള്‍ഡിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷമറിയിച്ച്‌ പൃഥ്വിരാജ്…..

മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാള സിനിമാ താരം പൃഥ്വിരാജ്. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍. ‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രേമം’ എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോള്‍ഡ്’. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് പൃഥ്വിരാജ്.

Read More »

നീറ്റ് പേടിയില്‍ തമിഴ്‍നാട്ടില്‍ വീണ്ടും ആത്മഹത്യ; മരണം മൂന്നായി…

തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ തോൽവി ഭയന്ന് വീണ്ടും ആത്മഹത്യ. കാട്പാടി സ്വദേശിയായ പതിനേഴുകാരി സൗന്ദര്യയാണ് ജീവനൊടുക്കിയത്. ഇന്നലെ അരിയലൂരിലും അഞ്ചുദിവസം മുമ്പ് സേലത്തും നീറ്റ് പരീക്ഷപ്പേടിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ നീറ്റ് പരീക്ഷ പേടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. മെഡിക്കൽ പ്രവേശനത്തിന് നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. എന്നാൽ കേന്ദ്ര …

Read More »

കോവിഡ്: യുഎഇയില്‍ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 608 പുതിയ കേസുകള്‍ മാത്രം…

ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകള്‍. 706 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 730,743 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,22,073 പേര്‍ രോഗമുക്തി നേടി. 2068 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 6,602 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 311,171 കോവിഡ് …

Read More »

പത്തുവര്‍ഷത്തെ ഒറ്റമുറി ജീവിതം; റഹ്മാനും സജിതയ്ക്കും ഇനി പുതുലോകം; ഇരുവരും വിവാപിതരായി…

പത്ത്‌ വര്‍ഷത്തോളം മറ്റാരുമറിയാതെ ഒറ്റമുറിയില്‍ പ്രണയിച്ചു ജീവിച്ച നെന്മാറ അയിലൂര്‍ കാരക്കാട്ടു പറമ്ബിലെ റഹ്‌മാനും സജിതയും വിവാഹിതരായി. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു. സജിതയുടെ വീട്ടുകാര്‍ വിവാഹത്തിനെത്തിയിരുന്നു. റഹ്‌മാന്റെ വീട്ടുകാര്‍ വിട്ടുനിന്നു. അവരുടെയും പിണക്കം മാറുമെന്ന പ്രതീക്ഷയിലാണ്‌ റഹ്‌മാനും സജിതയും. അയല്‍വാസികളായ റഹ്‌മാനും സജിതയും പ്രണയത്തിനൊടുവില്‍ 2010 ലാണ് ഒരുമിച്ച്‌ …

Read More »

സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; റിപ്പോർട്ട് സർക്കാരിന് കൈമാറി…

സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകി. സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ലഹരി കടത്തിനെ കുറിച്ച് എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് …

Read More »

മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും

സൂപ്പർ താരം ലയണൽ മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും. നാളെ പുലർച്ചെ 12.30ന് ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഷെക്കെതിരെയാണ് മെസി കളത്തിലിറങ്ങുക. പിഎസ്ജിയുടെ ആദ്യ ഇലവനിൽ തന്നെ മെസി ഇറങ്ങുമെന്നാണ് സൂചന. മാഞ്ചസ്റ്റർ സിറ്റി, ആർബി ലെയ്പ്സിഗ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പിഎസ്ജി ഉൾപ്പെട്ടിരിക്കുന്നത്. മെസിക്കൊപ്പം നെയ്മറും ഇന്ന് കളത്തിലിറങ്ങും. പിഎസ്ജിയിൽ മെസി, നെയ്മർ, എംബാപ്പെ എന്നീ സൂപ്പർ താരങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരമാവും ഇത്. …

Read More »