Breaking News

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച; ആള്‍മാറാട്ടം നടത്തി ജോലിചെയ്ത അഫ്ഗാന്‍ സ്വദേശി പിടിയില്‍….

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി കരാര്‍ ജോലി ചെയ്തുവന്നിരുന്നയാള്‍ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച

ഉള്ളതായി അന്വേഷണ സംഘത്തിനു വ്യക്തമായത്. അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡ് ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സ്വകാര്യ ഏജന്‍സിയുടെ

തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറലോകം അറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ഇയാള്‍ ആള്‍മാറാട്ടക്കാരനാണെന്നും അഫ്ഗാന്‍

സ്വദേശിയാണെന്നും വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വച്ച്‌ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …