Breaking News

മതസൗഹാര്‍ദം ഉറപ്പാക്കാന്‍ എല്ലാ മതനേതാക്കളെയും കാണുമെന്ന് കെ. സുധാകരന്‍…

മതസൗഹാര്‍ദത്തിന് എതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ ധാര്‍മിക ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യങ്ങള്‍ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചിട്ടുണ്ട്.

പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദത്തിന് വേണ്ടി മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

സമവായത്തിനായി എല്ലാ വിഭാഗങ്ങളെയും വിളിച്ചു കൂട്ടേണ്ടതും ചര്‍ച്ച നടത്തേണ്ടതും സര്‍ക്കാരാണ്. എന്നാല്‍, തമ്മിലടിക്കുമ്ബോള്‍ മുതലെടുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. മതസൗഹാര്‍ദത്തെ ഉലക്കുന്ന ഒരു നടപടിയും സഭയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ട്.

മതസൗഹാര്‍ദത്തിന് വേണ്ടിയുള്ള ഏത് പോരാട്ടത്തിന്‍റെ മുമ്ബിലും എല്ലാ കാലവും നിന്നതു പോലെ ക്രൈസ്തവരും സഭയും നില്‍ക്കുമെന്നും ബിഷപ്പ് അറിയിച്ചതായി കെ. സുധാകരന്‍ വ്യക്തമാക്കി. അക്കാര്യത്തിലുള്ള എല്ലാ പിന്തുണയും കോണ്‍ഗ്രസ് ബിഷപ്പിനെ

അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സമവായ ചര്‍ച്ചയുടെ ഭാഗമായി മുസ് ലിം മത നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. അതിനുള്ള സമയം വിവിധ നേതാക്കളോട് ചോദിച്ചിട്ടുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …