Breaking News

പവന്‍ കല്യാണിന്റെ സിനിമയുടെ ട്രെയിലര്‍ കാണാന്‍ ആരാധകര്‍ തിയേറ്റര്‍ തകര്‍ത്തു..

തെന്നിന്ത്യന്‍ സൂപ്പർ താരവും രാഷ്​ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ​ട്രെയിലര്‍ റിലീസിന്​ ആരാധകര്‍ തിയറ്റര്‍ തകര്‍ത്തു. ആന്ധ്രപ്രദേശ്​ വിശാഖപട്ടണം സഘം ശരത്​ തിയറ്ററിലാണ്​ സംഭവം.

ട്രെയിലര്‍ റിലീസായതോടെ ആരാധകര്‍ തിയറ്ററിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ത്ത്​ തിയറ്ററിന്​ അകത്തേക്ക്​ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു.

ആരാധകര്‍ ചില്ല്​ തകര്‍ത്ത്​ അകത്തേക്ക്​ കയറുന്നതും ഒരാള്‍ വീണുകിടക്കുന്നതും വിഡിയോയില്‍ കാണാം.

തിങ്കളാഴ്ചയാണ്​ പുതിയ ചിത്രമായ ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ്​ ചെയ്​തത്​. അമിതാഭ്​ ബച്ചന്‍റെ പിങ്ക്​ എന്ന ചിത്രത്തിന്‍റെ തെലുഗു റീമേക്കാണ്​ വക്കീല്‍ സാബ്​. ഹോളിയോട്​ അനുബന്ധിച്ചായിരുന്നു റിലീസ്.

വൈകിട്ട്​ നാലുമണിക്ക്​ വളരെ കുറച്ച്‌​ തിയറ്ററില്‍ മാത്രമാണ്​ ട്രെയിലര്‍ റിലീസ്​ ചെയ്​തത്​. തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെ തന്നെ ആരാധകര്‍ തിയറ്ററിന്​ പുറത്ത്​ തടിച്ചുകൂടി പൂജ നടത്തുകയും തേങ്ങ ഉടക്കുകയും ചെയ്​തിരുന്നു.

രണ്ടുവര്‍ഷത്തിന്​ ശേഷം തെലുഗു സിനിമിയിലേക്ക്​ പവന്‍ കല്യാണിന്‍റെ തിരിച്ചുവരവാണ്​ വക്കീല്‍ സാബിലൂടെ നടക്കുക. ബോളിവുഡ്​ താരം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …